
മസ്‌കത്ത്: രാജ്യത്തെ പാര്‍ക്കുകളും ബീച്ചുകളും അടച്ചിടുന്നത് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്നു സുപ്രീം കമ്മിറ്റി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ മാസം 11 മുതല്‍ മുഴുവന്‍ ഗവര്‍ണറേറ്റുകളിലും പാര്‍ക്കുകള്‍ അടച്ചിട്ടിരിക്കുകയാണ്. റസ്റ്റ്ഹൗസ്, ഫാമുകള്‍, വിന്റര്‍-ഡെസേര്‍ട്ട് ക്യാംപുകള്‍ എന്നിവയ്‌ക്കെല്ലാം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ തരത്തിലുള്ള ഒത്തുചേരലുകള്‍ക്കും വിലക്ക് തുടരും. കുടുംബങ്ങളുടെ ഒത്തുചേരലുകളും പാടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.