Currency

കോവിഡ് വാക്സീന്‍: ഖത്തറില്‍ മുന്‍ഗണനാ പ്രായപരിധി 50 ആയി കുറച്ചു

സ്വന്തം ലേഖകന്‍Thursday, March 4, 2021 2:33 pm

ദോഹ: രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ സ്വീകരിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടികയുടെ പ്രായപരിധി 50 ആക്കി കുറച്ചു. വാക്സീന്‍ സ്വീകരിക്കാനുള്ള മുന്‍ഗണനാ പട്ടികയിലെ പ്രായപരിധി 60 ആയിരുന്നതാണ് 50 ആക്കി കുറച്ചത്. 50 വയസ്സും അതില്‍ കൂടുതലുമുള്ളവര്‍ക്ക് അധികൃതരുടെ സന്ദേശം ലഭിക്കുന്നതനുസരിച്ച് വാക്സീന്‍ എടുക്കാം.

അതേസമയം കോവിഡ് വാക്സീന്‍ എടുക്കാത്ത സ്‌കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മാര്‍ച്ച് 21 മുതല്‍ സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കില്ലെന്നും അധികൃതര്‍. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരുടെ മൊബൈലിലെ ഇഹ്തെറാസില്‍ വാക്സിനേറ്റഡ് സ്റ്റാമ്പ് ഉണ്ടായിരിക്കണം അല്ലെങ്കില്‍ വാക്സിനേഷന്‍ കാര്‍ഡ് ഹാജരാക്കുകയോ വേണം. വാക്സീന്‍ എടുക്കാത്തവരാണെങ്കില്‍ എല്ലാ ആഴ്ചയിലും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തുകയും വേണമെന്നു വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ എല്ലാ സ്‌കൂള്‍ ഉദ്യോഗസ്ഥരും വാക്സീന്‍ എടുക്കണമെന്നും സ്‌കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള മുന്‍ഗണന മാര്‍ച്ച് അവസാനം വരെ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ താല്‍ക്കാലിക കോവിഡ് വാക്സിനേഷന്‍ കേന്ദ്രത്തിലാണ് അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കുമുള്ള വാക്സിനേഷന്‍ പുരോഗമിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x