
ദോഹ: ഖത്തറില്‍ നിന്നും കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്ക് ആറ് മാസത്തേക്ക് ക്വാറന്റൈനില്‍ ഇളവ്. രണ്ടാമത്തെ ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞ് രാജ്യത്തിന് പുറത്തേക്ക് പോകുന്നവര്‍ തിരിച്ചുവരുമ്പോള്‍ ആറ് മാസം വരെ ക്വാറന്റൈന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
നേരത്തെ മൂന്ന് മാസമായിരുന്ന ഇളവ് കാലാവധി ആറ് മാസത്തേക്ക് നീട്ടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഖത്തറില്‍ നിന്നും വാക്‌സിനെടുത്തവര്‍ക്ക് മാത്രമേ ഇളവ് ലഭിക്കൂ. രണ്ടാമത്തെ ഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ് മാത്രമേ ഇളവ് ലഭിക്കൂ. വാക്‌സിനെടുത്ത മാതാപിതാക്കളുടെ പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.