Currency

ഒമാനില്‍ വീണ്ടും വീസാ വിലക്ക്; ജൂലൈ മുതല്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Wednesday, March 24, 2021 11:36 am

മസ്‌കത്ത്: ഒമാനില്‍ വീണ്ടും വീസാ വിലക്ക് പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം. കൊമേഴ്ഷ്യല്‍ മാളുകളിലെ സെയില്‍സ്, അക്കൗണ്ടിങ്, കാഷ്യര്‍, മാനേജ്മെന്റ് തസ്തികകളില്‍ വിദേശികള്‍ക്ക് ഇനി വീസ അനുവദിക്കില്ല. ഇത്തരം മേഖലകളില്‍ നിയമനം സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി.

2021 ജൂലൈ 20 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഇക്കാര്യം കൊമേഴ്ഷ്യല്‍ മാള്‍ ഉടമകളെ തൊഴില്‍ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വീസ പുതുക്കി നല്‍കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x