Currency

കോവിഡ്: വിദേശികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി സൗദി

സ്വന്തം ലേഖകന്‍Tuesday, May 4, 2021 6:30 pm

റിയാദ്: ഉംറ വീസയിലും സന്ദര്‍ശക, ടൂറിസ്റ്റ് വിസകളിലും സൗദിയില്‍ എത്തുന്ന വിദേശികള്‍ക്ക് കോവിഡ് ചികിത്സാ കവറേജുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാക്കി. കോവിഡ് ചികിത്സ, ക്വാറന്റീന്‍ ചെലവ്, അത്യാഹിത ഘട്ടങ്ങളില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകല്‍ എന്നിവ ഉള്‍പ്പെടുന്ന ഇന്‍ഷുറന്‍സ് പോളിസിയാണ് എടുക്കേണ്ടത്. രാജ്യത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ചികിത്സ ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും.

സൗദിയിലെത്തിയ ശേഷം കോവിഡ് ബാധിച്ചാല്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനാണിതെന്നു സൗദി സെന്‍ട്രല്‍ ബാങ്കും കൗണ്‍സില്‍ ഫോര്‍ കോപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സും അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍നിന്ന് സൗദിയിലേക്കു വിമാന സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. ഈ മാസം 17ന് രാജ്യാന്തര സര്‍വീസ് പുനരാരംഭിക്കുമെന്ന് സൗദി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോവിഡ് രൂക്ഷമായ ഇന്ത്യ അടക്കം റെഡ് വിഭാഗം രാജ്യങ്ങളിലേക്കു സര്‍വീസുണ്ടാകില്ലെന്നു വ്യക്തമാക്കിയിരുന്നു.

ബഹ്‌റൈന്‍ ഉള്‍പ്പെടെ ഗ്രീന്‍ വിഭാഗം രാജ്യങ്ങളില്‍ 14 ദിവസം തങ്ങി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് ഇന്ത്യക്കാര്‍ സൗദിയിലെത്തുന്നത്. താമസ വീസയുള്ളവര്‍ക്കു പ്രശ്‌നമില്ല. എന്നാല്‍ ഇങ്ങനെ സന്ദര്‍ശക, ടൂറിസ്റ്റ്, ഉംറ വീസയില്‍ സൗദിയിലെത്തുന്ന ഇന്ത്യക്കാര്‍ക്കും ഇന്‍ഷൂറന്‍സ് നിര്‍ബന്ധമായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x