Currency

കുവൈറ്റിൽ വീട്ടുജോലിക്കാർക്ക് വിസ പുതുക്കുന്നതിന് വൈദ്യപരിശോധന

സ്വന്തം ലേഖകൻWednesday, October 19, 2016 10:47 am

ഇന്ത്യ അടക്കമുള്ള നാൽപ്പത് രാജ്യങ്ങളിൽ നിന്നുള്ള വീട്ടുജോലിക്കാർക്ക് വിസ പുതുക്കാൻ ഇനി പരിഷ്കരിച്ച വൈദ്യ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. റെസിഡൻസ് വിസ സ്വന്തമാക്കിയ, നിലവിൽ കുവൈറ്റിൽ ഇല്ലാത്തവർക്കും ഈ നിബന്ധന ബാധകമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കുവൈറ്റ് സിറ്റി: രാജ്യത്ത് വീട്ടുജോലി ചെയ്യുന്ന വിദേശികളുടെ റെസിഡൻസി വിസ പുതുക്കുന്നതിന് വൈദ്യപരിശോധന നിർബന്ധമാക്കി. ഇന്ത്യ അടക്കമുള്ള നാൽപ്പത് രാജ്യങ്ങളിൽ നിന്നുള്ള വീട്ടുജോലിക്കാർക്ക് വിസ പുതുക്കാൻ ഇനി പരിഷ്കരിച്ച വൈദ്യ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. റെസിഡൻസ് വിസ സ്വന്തമാക്കിയ, നിലവിൽ കുവൈറ്റിൽ ഇല്ലാത്തവർക്കും ഈ നിബന്ധന ബാധകമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയ്ക്ക് പുറമെ ഫിലിപ്പേൻസ്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, എത്യോപ്യ, നൈജീരിയ, സെൻട്രൽ ആഫ്രിക്കൻ റിപ്ലബിക്, സെനഗൽ, സൊമാലിയ, കാമറൂൺ, കോംഗോ, അംഗോള, നൈഗർ, ഉഗാണ്ട, ഇലക്ട്രിയ, സുഡാൻ, ബെനിൻ, ബുഖിന ഫാസൊ, തായ്ലാൻഡ്, ചാഢ്, ടോഗോ, ഗാംബിയ, സൗത്ത് ആഫ്രിക്ക, ഡിജിബോട്ടി, സൈറെ, സാംബിയ, സിംബാവേ, ഐവറി കോസ്റ്റ്, സൈറ ലിയോൻ, ഗാന, ഗുണിയ, കെനിയ, മാലി, മ്യാന്മാർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ നിബന്ധന ബാധകമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x