മധ്യ ക്വീന്‍സ് ലാന്‍ഡിലെ ഒപാള്ടണില് കല്‍ക്കരിഖനി തകർന്ന് ഭൂമിക്കടിയിൽ കുടൂങ്ങി ഒരാൾ മരിച്ചു. അടിയന്തിര വിഭാഗം സംഭവസ്ഥലത്തി നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
ബ്രിസ്ബേൺ: മധ്യ ക്വീന്‍സ് ലാന്‍ഡിലെ ഒപാള്ടണില് കല്‍ക്കരിഖനി തകർന്ന് ഭൂമിക്കടിയിൽ കുടൂങ്ങി ഒരാൾ മരിച്ചു. അടിയന്തിര വിഭാഗം സംഭവസ്ഥലത്തി നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഖനിയിൽ തൊഴിലെടുക്കുന്ന സുഹൃത്തിനെ കാണാൻ വന്ന ആളാണ് യന്ത്രത്തിലേക്ക് പാറകള്‍ അടര്‍ന്നുവീണ് ഖനി തകർന്നതായി ആദ്യം കണ്ടത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
വിന്റണു തെക്ക് 120 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ ഖനി സ്ഥിതിചെയ്യുന്നത്. മൊബൈല്‍ ഫോണിനോ സാറ്റലൈറ്റ് ഫോണിനോ ഈ പ്രദേശത്ത് കവറേജ് ഇല്ലാത്തത് ദുരന്തം അറിയാൻ വൈകിയതിനു കാരണമായതായി അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.