Currency

കുവൈറ്റില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഇ-വിസ സംവിധാനവുമായി ഇന്ത്യ

സ്വന്തം ലേഖകൻWednesday, October 26, 2016 11:08 am

കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സുനില്‍ ജെയിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. സാൽമിയ ഹോളിഡേ ഇന്നിൽ നടന്ന എംബസ്സി സംഘടിപ്പിച്ച 'ഇന്ത്യയെ അറിയുക' സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കുവൈറ്റ് സിറ്റി: വൈറ്റില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഇ-വിസ സംവിധാനം ഒരുക്കുമെന്ന് ഇന്ത്യ. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സുനില്‍ ജെയിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. സാൽമിയ ഹോളിഡേ ഇന്നിൽ നടന്ന എംബസ്സി സംഘടിപ്പിച്ച ‘ഇന്ത്യയെ അറിയുക’ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുടെ വിനോദ സഞ്ചാര സാധ്യതകൾ ഇന്ത്യ ടൂറിസം ദുബായ് അസിസ്റ്റന്റ് ഡയറക്ടർ ഐ ആർ വി റാവു സെമിനാറിൽ അവതരിപ്പിച്ചു. കുവൈത്തില്‍ നിന്നു 13000 ടൂറിസ്റ്റുകള്‍ ഇന്ത്യയില്‍ ഈ വർഷം എത്തിയിട്ടുണ്ട്. അടുത്തവർഷം മെഡിക്കൽ ടൂറിസം സംബന്ധിച്ച റോഡ് ഷോ കുവൈത്തിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x