പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാർക്ക് സൗജന്യ ഔട്ട് പാസ് ലഭ്യമാക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പി. കുമരന്‍ അറിയിച്ചു.
ദോഹ: പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാർക്ക് സൗജന്യ ഔട്ട് പാസ് ലഭ്യമാക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പി. കുമരന്‍ അറിയിച്ചു. നിലവിൽ പ്രവാസികളില്‍ നിന്നും ഔട്ട്പാസിനായി അറുപത് റിയാൽ ഈടാക്കുന്നുണ്ട്. ദുരിതമനുഭവിച്ച് പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ തുക നൽകുക പ്രയാസമാണ്.
അതേസമയം പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഇതുവരെ ചുരുക്കം ഇന്ത്യന്‍ പ്രവാസികളേ എത്തിയിട്ടുള്ളു. പൊതുമാപ്പിന്റെ പ്രയോജനത്തെപ്പറ്റി ബോധവത്കരണം നടത്തുന്നതിനായി ക്യാമ്പെയിൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടുന്നവര്‍ക്ക് ഷെല്‍ട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.