സൗദി അറബ്യയിലുള്ള പ്രവാസികൾക്ക് ലോൺ നൽകുന്നതിന് പ്രാദേശിക ബാങ്കുകൾക്ക് വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ തെറ്റാണെന്ന് രാജ്യത്തെ ഉന്നതതലവൃത്തങ്ങളെ അധികരിച്ചുകൊണ്ട് ഒരു പ്രമുഖ പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു.
റിയാദ്: സൗദി അറബ്യയിലുള്ള പ്രവാസികൾക്ക് ലോൺ നൽകുന്നതിന് പ്രാദേശിക ബാങ്കുകൾക്ക് വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ തെറ്റാണെന്ന് രാജ്യത്തെ ഉന്നതതലവൃത്തങ്ങളെ അധികരിച്ചുകൊണ്ട് ഒരു പ്രമുഖ പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു. സൗദി ധനകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം രാജ്യത്തുള്ള വിദേശികൾക്ക് ലോൺ നൽകുന്നത് സംബന്ധിച്ച തീരുമാനം അതാത് ബാങ്കുകളാണ് കൈക്കൊള്ളേണ്ടതെന്നും അവർക്ക് തീരുമാനിക്കാം ലോൺ നൽകണോ വേണ്ടയോ എന്ന കാര്യമെന്നും മീഡിയ ആൻഡ് ബാങ്കിംഗ് കമ്മിറ്റി സെക്രട്ടറി ജനറൽ ആയ തലാത്ത് ഹാഫിസ് അറിയിച്ചു. 8000 സൗദി റിയാൽ വരുമാനമുള്ളവർക്ക് മാത്രമേ പ്രാദേശിക ബാങ്കുകൾ ലോൺ നൽകിവരുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.