Currency

കോള്‍ സെന്‍റര്‍ തട്ടിപ്പ്: 52 ഇന്ത്യക്കാരടക്കം 61 പേര്‍ക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻFriday, October 28, 2016 4:29 pm

ആയിരക്കണക്കിന് അമേരിക്കന്‍ പൗരന്മാരെ വഞ്ചിച്ച്‌ കോടികണക്കിന് ഡോളര്‍ തട്ടിയെടുത്തെന്നാണ് കേസ്.

വാഷിംഗ്ടൺ: കോള്‍സെന്‍റര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 61 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കേസെടുത്തു. യു.എസ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപ്പട്ടികയില്‍ 52 ഇന്ത്യക്കാരാണ് ഉൾപ്പെട്ടിട്ടുള്ളത്. ആയിരക്കണക്കിന് അമേരിക്കന്‍ പൗരന്മാരെ വഞ്ചിച്ച്‌ കോടികണക്കിന് ഡോളര്‍ തട്ടിയെടുത്തെന്നാണ് കേസ്.

ഐ.ആര്‍.എസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന യു.എസ് പൗരന്മാരേയും എമിഗ്രേഷന്‍ സര്‍വീസിസിനേയും വിളിച്ച്‌ ഇവര്‍ വഞ്ചിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസ് പൗരന്മാരില്‍ നിന്നും തട്ടിയെടുക്കുന്ന പണം ഇന്ത്യയിലേക്ക് കടത്തുകയായിരുന്നു. അതിനിടെ കേസിൽ അമേരിക്കയിൽ 20 പേരെ അറസ്റ്റു ചെയ്തു കഴിഞ്ഞതായും അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x