അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റന് തിരിച്ചടിയായി ഇ- മെയില്‍ വിവാദത്തില്‍ എഫ്ബിഐ പുനരന്വേഷണം പ്രഖ്യാപിച്ചു. പ്രചാരണങ്ങളില്‍ മുന്നില്‍ നിന്ന ഹിലരിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാൻ ഇത് കാരണമാകുമെന്ന് ഉറപ്പാണ്.
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റന് തിരിച്ചടിയായി ഇ- മെയില്‍ വിവാദത്തില്‍ എഫ്ബിഐ പുനരന്വേഷണം പ്രഖ്യാപിച്ചു. പ്രചാരണങ്ങളില്‍ മുന്നില്‍ നിന്ന ഹിലരിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാൻ ഇത് കാരണമാകുമെന്ന് ഉറപ്പാണ്. വിഷയത്തില്‍ നേരത്തെ അന്വേഷണം നടത്തി അവസാനിപ്പിച്ചിരുന്നതാണെങ്കിലും എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങൾ മുൻനിർത്തിയാണ് ഇപ്പോൾ വീണ്ടും അന്വേഷണം.
തെരെഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേയാണ് ഇങ്ങനൊർറ്റു സാഹചര്യം ഒരുങ്ങിയിരിക്കത്ത്. നേരത്തെ ഇമെയില്‍ വിവാദത്തില്‍ ഹിലരി അമേരിക്കന്‍ ജനതയോട് മാപ്പ് ചോദിച്ചിരുന്നു. ഇക്കാര്യം നടന്നു എന്ന് വ്യക്തമായിരുന്നെങ്കിലും ഹില്ലരിക്കെതിരെ നടപടി എടുക്കാനുള്ള തെളിവുകള്‍ ലഭിച്ചിരുന്നില്ല. കേസ് വീണ്ടും അന്വേഷിക്കുകയാണെങ്കിലും എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് പറയാനാകില്ലെന്നാണ് എഫ്.ബി.ഐ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.