രാജ്യത്തെ സ്ത്രീകൾക്ക് ഡ്രൈവിംഗിന് അനുയോജ്യമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാൻ ആവശ്യമായ പഠനം നടത്തണമെന്ന നിർദേശം സൗദി ശൂറാ കൗണ്‍സില്‍ തള്ളി.
റിയാദ്: രാജ്യത്തെ സ്ത്രീകൾക്ക് ഡ്രൈവിംഗിന് അനുയോജ്യമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാൻ ആവശ്യമായ പഠനം നടത്തണമെന്ന നിർദേശം സൗദി ശൂറാ കൗണ്‍സില്‍ തള്ളി. ആഭ്യന്തര മന്ത്രാലയവും തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയവും ഇത് സംബന്ധിച്ച പഠനം നടത്തണമെന്നായിരുന്നു നിർദേശം. ഇതാണിപ്പോൾ കൗൺസിൽ തള്ളിയിരിക്കുന്നത്.
തീരുമാനത്തിനായി വിഷയം വോട്ടിനിടുകയായിരുന്നു. നിര്‍ദ്ദേശം നിയമമായി പ്രാബല്യത്തില്‍ വരാന്‍ ചുരുങ്ങിയത് 76 പേരെങ്കിലും അനുകൂലിച്ചു വോട്ട് രേഖപ്പെടുത്തണമായിരുന്നു. എന്നാൽ 65 പേര് മാത്രമാണ് നിര്‍ദേശത്തെ അനുകൂലിച്ചു വോട്ട് ചെയ്തത്. 62 പേര് എതിര്‍ത്ത് വോട്ടു രേഖപ്പെടുത്തി.
സൗദിയിലെ തൊഴിൽ ചെയ്തു ജീവിക്കുന്ന സ്ത്രീകൾക്ക് സ്വന്തമായി വാഹനം ഓടിക്കാൻ സാധിക്കുന്നത് ഏറെ പ്രയോജനപ്രദമാകുമെന്ന് കണ്ടാണ് നിർദേശം മുന്നോട്ട് വെച്ചത്. നിരവധി വനിതകള്‍ക്കു സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചിട്ടും യാത്ര പ്രതിസന്ധി മൂലം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. വിധവകള്‍, വിവാഹമോചിതര്‍ തുടങ്ങിയ വനിതകള്‍ക്കു അന്യ രാജ്യക്കാരായ ഡ്രൈവര്‍മാരെ ജോലിക്ക് വെക്കാനും സാധിക്കാത്ത സാഹചര്യവും നിലവിലുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.