Currency

സൗജന്യ ഖത്തർ ട്രാൻസിറ്റ് വിസയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻWednesday, November 2, 2016 9:19 am

ഖത്തർ ഏർപ്പെടുത്തിയ പുതിയ ട്രാന്‍സിറ്റ് വിസ പദ്ധതി കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഖത്തര്‍ എയര്‍വേയ്‌സും ഖത്തര്‍ ടൂറിസം അതോറിറ്റിയും (ക്യു.ടി.എ.) സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ

ഖത്തർ ഏർപ്പെടുത്തിയ പുതിയ ട്രാന്‍സിറ്റ് വിസ പദ്ധതി കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഖത്തര്‍ എയര്‍വേയ്‌സും ഖത്തര്‍ ടൂറിസം അതോറിറ്റിയും (ക്യു.ടി.എ.) സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി പ്രകാരം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടര്‍യാത്രയ്ക്കായി അഞ്ചോ അതിലധികമോ മണിക്കൂര്‍ കാത്തിരിക്കേണ്ടിവരുന്നവര്‍ക്കാണ് രാജ്യത്ത് തങ്ങുന്നതിനായി നാല് ദിവസത്തെ സൗജന്യ ട്രാന്‍സിറ്റ് വിസനല്‍കുന്നത്. ഖത്തർ ട്രാന്‍സിറ്റ് വിസയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

  • ട്രാന്‍സിറ്റ് വിസ സൗജന്യമാണ്.
  • ഖത്തര്‍ എയര്‍വേയ്‌സിലെ എല്ലാരാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.
  • ഖത്തർ എയർവേയിന്റെ ഓഫീസിലൂടെയും ഖത്തർ എയർവേയ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
  • അപേക്ഷ പരിശോധിച്ച് തീരുമാനം കൈക്കൊള്ളുന്നതിന് ഏറ്റവും കുറഞ്ഞത് ഏഴ് ദിവസമെങ്കിൽ എടുക്കുന്നതാണ്.
  • ട്രാന്‍സിറ്റ് വിസ ലഭിക്കണമെങ്കിൽ യാത്രക്കാർ സൗജന്യ ട്രാന്‍സിറ്റ് വിസയ്ക്കായി അപേക്ഷിക്കുന്ന യാത്രക്കാരുടെ പക്കല്‍ അംഗീകൃത കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം (നവജാതശിശുക്കൾക്കും ബാധകമാണ്).
  • 96 മണിക്കൂർ നേരത്തേക്ക് രാജ്യത്ത് തങ്ങാനായിരിക്കും അനുമതി.
  • പാസ്പോർട്ടിന് ആറ് മാസത്തെയെങ്കിലും കാലാവധി ഉണ്ടായിരിക്കണം
  • ഖത്തര്‍വഴിയുള്ള യാത്രയുടെ കുറഞ്ഞത് ഏഴ് ദിവസംമുമ്പോ പരമാവധി 90 ദിവസംമുമ്പോ ട്രാന്‍സിറ്റ് വിസയ്ക്കായി അപേക്ഷിക്കാം
  • വിസയ്ക്ക് അനുമതിലഭിക്കുന്ന തീയതിമുതല്‍ 90 ദിവസത്തേക്കായിരിക്കും കാലാവധി.
  • ട്രാന്‍സിറ്റ് വിസയ്ക്ക് അനുമതി ലഭിച്ചതിന്റെ കോപ്പി വിമാനത്താവളത്തിലെത്തുന്ന സമയത്ത് അധികൃതർക്ക് മുന്നിൽ ഹാജരാക്കണം.
  • ട്രാന്‍സിറ്റ് യാത്രക്കാര്‍ എമിഗ്രേഷനില്‍ മറ്റ് യാത്രാരേഖകളും നല്‍കണം.
  • ഖത്തര്‍വഴിയുള്ള യാത്രയുടെ സ്ഥിരീകരിച്ച ടിക്കറ്റ് യാത്രക്കാരുടെ പക്കലുണ്ടായിരിക്കണം.
  • യാത്ര ചെയ്യുന്ന വിമാനങ്ങൾ ഖത്തർ എയർവേയ്സിന്റെ നിയന്ത്രണത്തിൽ ഉള്ളവയായിരിക്കണം.
  • ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം ഖത്തർ എമിഗ്രെഷൻ വകുപ്പിന്റേതായിരിക്കും.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x