ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് പ്രകാരം വിദ്യാഭാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് ജോലി ലഭിച്ചവർ 40 ശതമാനം മാത്രമാണ്. എന്നിരിക്കെ എങ്ങനെയൊക്കെയാണ് ഓസ്ട്രേലിയയിൽ ഒരാളുടെ തൊഴിൽശേഷി നിർണ്ണയിക്കപ്പെടന്നതെന്ന കാര്യമാണ് ഇവിടെ പറയുന്നത്.
നിങ്ങൾ നിങ്ങളുടെ രാജ്യത്തെ സർവകലാശാലകളിൽ നിന്നൊക്കെ വലിയ വിദ്യാഭ്യാസ യോഗ്യതകളോക്കെ കരസ്ഥമാക്കിയിട്ടുണ്ടാകാം. പക്ഷേ അക്കാര്യം കൊണ്ട് മാത്രം ഓസ്ട്രേലിയയിൽ ആഗ്രഹിച്ച മേഖലയിൽ തൊഴിൽ കണ്ടെത്താൻ സാധിച്ചെന്ന് വരില്ല. ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് പ്രകാരം വിദ്യാഭാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് ജോലി ലഭിച്ചവർ 40 ശതമാനം മാത്രമാണ്. എന്നിരിക്കെ എങ്ങനെയൊക്കെയാണ് ഓസ്ട്രേലിയയിൽ ഒരാളുടെ തൊഴിൽശേഷി നിർണ്ണയിക്കപ്പെടന്നതെന്ന കാര്യമാണ് ഇവിടെ പറയുന്നത്.
റെസ്യും തയ്യാറാക്കുന്നതിനൊപ്പം ഈ സേവനം ഉപയോഗപ്പെടുത്തുക
റെസ്യും തയ്യാറാക്കുന്നതിൽ വരുന്ന ചില പിഴവുകൾ ചിലപ്പോൾ നിങ്ങളുടെ യോഗ്യതയ്ക്ക് ഇണങ്ങിയ തൊഴിൽ കണ്ടെത്തുന്നതിന് പ്രധാന തടസ്സമായി മാറാൻ ഇടയുണ്ട്. വിദേശ വിദ്യാഭ്യാസ യോഗ്യത വിലയിരുത്തുന്ന സർക്കാരിന്റെ ഓവർസീസ് ക്വളിഫിക്കേഷൻ യൂണിറ്റിന്റെ സഹായത്തോടെ റെസ്യും തയ്യാറാക്കുമ്പോൾ വിട്ടുപോകുന്ന കാര്യങ്ങൾ മനസ്സിലാക്കാനാകും. ഓസ്ട്രേലിയയിലുള്ളവരാണ് നിങ്ങളെങ്കിൽ നിങ്ങളുടെ സംസ്ഥാനത്തോ ടെറിട്ടറിയിലോ ഉള്ള ഇത്തരം യൂണിറ്റുകൾ കണ്ടെത്തി അധികൃതരെ ബദ്ധപ്പെടുക. അധികൃതരെ ബന്ധപ്പെടാൻ ഈ ലിങ്ക് ഉപയോഗിക്കാം www.education.gov.au
നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയുടെ അംഗീകാരം
ഓസ്റ്റ്രേലിയയിലെ സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ നിങ്ങൾ ഓസ്‌ട്രേലിയയിലേക്ക് കുടിയേറും മുൻപ് നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതക്ക് അംഗീകാരമുണ്ടോ എന്ന കാര്യം പരിശോധിച്ച് തരുന്നതായിരിക്കും. നിങ്ങളുടെ വൈദഗ്ധ്യവും വിദ്യാഭ്യാസ യോഗ്യതയും കണക്കിലെടുത്ത്, ഓസ്റ്റ്രേലിയയിൽ തൊഴിൽ ലഭിക്കാനുള്ള സാധ്യത അവർ വിലയിരുത്തും. ഇക്കാര്യം വിശദമാക്കി നിങ്ങൾക്ക് കത്ത് അയക്കുന്നതുമായിരിക്കും. ഇത് കയ്യിൽ കരുതുന്നത് ഇന്റർവ്യൂവിനും മറ്റും ഉപകാരപ്രദവുമായിരിക്കും. കൂടുതലറിയാൻ – https://internationaleducation.gov.au/services-and-resources
ആർപിഎൽ വഴിയും വിദേശ വിദ്യാഭ്യാസ യോഗ്യത വിലയിരുത്താം
റെക്കഗ്നിഷൻ ഓഫ് പ്രയർ ലേർണിംഗ് (ആർപിഎൽ) എന്നത് നിങ്ങളുടെ വിദേശ വിദ്യാഭ്യാസ യോഗ്യതയും, പ്രവർത്തിപരിചയവും വിലയിരുത്തുന്നതിനു സഹായിക്കുന്ന മറ്റൊരു സൗകര്യമാണ്. നിങ്ങളുടെ പ്രവർത്തി പരിചയവും, നിങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ട വ്യക്തികളുടെ പേരും, നമ്പറും, ഇമെയിൽ വിലാസവും ഉൾപ്പെട്ട ഒരു കത്ത് ആർപിഎലി ന് കൈമാറുകയാണെങ്കിൽ അവർ ഇതുസംബന്ധിച്ച് വിലയിരുത്തൽ നടത്തിയ ശേഷം ഒരുമാസത്തിനകം അവർ നിങ്ങളുമായി ബന്ധപ്പെടുന്നതായിരിക്കും. ഈ സൗകര്യം ഉപയോഗപ്പെടുത്തുവാൻ ഈ ലിങ്ക് ഉപയോഗിക്കാം – skillomatic.theworklab.com.au
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.