Currency

ആസ്ട്രസെനക്കയില്‍ കൂടുതല്‍ ആശങ്ക; വിതരണം നിര്‍ത്തരുതെന്ന് ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകന്‍Tuesday, March 16, 2021 3:32 pm
vaccine

ഓസ്‌ട്രേലിയ: ആസ്ട്രസെനക്ക വാക്‌സിന്‍ ഉപയോഗം താത്കാലികമായി നിര്‍ത്തി വെയ്ക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ തീരുമാനിച്ചു. വാക്‌സിന്‍ രക്തം കട്ടപിടിക്കാനിടയാക്കുമെന്ന ആശങ്കകളെ തുടര്‍ന്നാണ് ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍ വിതരണം നിര്‍ത്തി വെച്ചത്.

അതേസമയം വാക്‌സിന്‍ സുരക്ഷിതമാണെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും, ലോകാരോഗ്യ സംഘടനയും, ആസ്ട്രസെനക്കയും വ്യക്തമാക്കി. എന്നാല്‍ മുന്‍കരുതലോടു കൂടിയ താത്കാലിക നടപടിയാണിതെന്ന് വാക്‌സിന്‍ വിതരണം നിര്‍ത്തി വെച്ച രാജ്യങ്ങള്‍ പ്രതികരിച്ചു.

ആസ്ട്രസെനക്ക വാക്‌സിന്‍ വിതരണം തുടരുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ തെറാപ്യൂട്ടിക്ക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷനും ലോകാരോഗ്യ സംഘടനയും ആസ്ട്രസെനക്ക വാക്‌സിന്‍ സുരക്ഷിതമാണെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയനിലെ നാലു വലിയ രാജ്യങ്ങള്‍ ആസ്ട്രസെനക്ക വാക്‌സിന്‍ ഉപയോഗം താത്ക്കാലികമായി നിര്‍ത്തിയത്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്ത പാര്‍ശ്വഫലങ്ങളുണ്ടായത് വാക്‌സിന്‍ ഉപയോഗത്തിലൂടെയാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.

അതേസമയം ആശങ്കകളെ തുടര്‍ന്ന് കമ്പനി കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും പുനപരിശോധനകളൊന്നും ആശങ്കയ്ക്ക് കാരണമായിട്ടില്ലെന്നും ആസ്ട്രസെനെക്ക കമ്പനി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x