Currency

ഇഖാമ പുതുക്കുന്നതിന് വൈദ്യപരിശോധന നിർബന്ധമാക്കിയ നിയമം പ്രാബല്യത്തിൽ

സ്വന്തം ലേഖകൻSunday, November 6, 2016 1:23 pm

ഇഖാമ കാലാവധി കഴിയുന്നതിന് മുമ്പ് ജോലിക്കാരെ മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സ്പോണ്‍സര്‍മാര്‍ക്ക് നിര്‍ദേശം നൽകിയിട്ടുമുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്‍െറ ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

കുവൈറ്റ് സിറ്റി: വീട്ടുജോലിക്കാരുടെ ഇഖാമ പുതുക്കുന്നതിന് വൈദ്യപരിശോധന നിർബന്ധമാക്കിയ നിയമം കുവൈറ്റിൽ പ്രാബല്യത്തിൽ വന്നു. ഇഖാമ കാലാവധി കഴിയുന്നതിന് മുമ്പ് ജോലിക്കാരെ മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സ്പോണ്‍സര്‍മാര്‍ക്ക് നിര്‍ദേശം നൽകിയിട്ടുമുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്‍െറ ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

അതേസമയം തൊഴിലാളികള്‍ക്ക് വൈദ്യപരിശോധനാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഒരു മാസത്തേക്ക് താല്‍ക്കാലിക ഇഖാമ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യ ഉൾപ്പെടെ നാൽപ്പതോളം രാജ്യങ്ങളിൽ നിന്നുമെത്തി കുവൈറ്റിൽ വീട്ടുജോലി ചെയ്യുന്നവർക്ക് ഇനി മുതൽ പകര്‍ച്ചവ്യാധികളില്‍നിന്ന് മുക്തനാണെന്നുള്ള ആരോഗ്യ മന്ത്രാലയത്തിന്‍െറ സാക്ഷ്യപത്രം കൂടി വേണ്ടി വരും ഇഖാമ പുതുക്കുന്നതിന്.

പുതിയ ഉത്തരവ് പ്രകാരം ഏതു രാജ്യത്തുനിന്നുള്ള തൊഴിലാളി ആണെങ്കിലും കുവൈത്തിന് പുറത്തുപോയാലും ഇല്ലെങ്കിലും വൈദ്യപരിശോധന നിര്‍ബന്ധമാണ്. നേരത്തെ കുവൈറ്റിന് പുറത്തുപോയ തൊഴിലാളികൾക്കായിരുന്നു വൈദ്യപരിശോധന നിർബന്ധം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x