2015ലെ കണക്കുകള്‍ പ്രകാരം ഏതാണ്ട് അഞ്ചര ലക്ഷത്തിലധികം ആളുകള്‍ ഭവന രഹിതരായി അമേരിക്കയിലുണ്ട്. ഇതിൽ രണ്ട് ലക്ഷത്തിലധികം പേർക്ക് കുടുംബമുണ്ടെന്നും മൂന്ന് ലക്ഷത്തോളം പേർ തെരുവിൽ ഒറ്റയ്ക്കാണ് കഴിയുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ചിക്കാഗോ: വികസനത്തിന്റെയും സമ്പത്തിന്റെയും കാര്യത്തിൽ ലോകത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യമായിരുന്നിട്ടും അമേരിക്കയിൽ ഭവനരഹിതരായി കഴിയുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല. 2015ലെ കണക്കുകള്‍ പ്രകാരം ഏതാണ്ട് അഞ്ചര ലക്ഷത്തിലധികം ആളുകള്‍ ഭവന രഹിതരായി അമേരിക്കയിലുണ്ട്. ഇതിൽ രണ്ട് ലക്ഷത്തിലധികം പേർക്ക് കുടുംബമുണ്ടെന്നും മൂന്ന് ലക്ഷത്തോളം പേർ തെരുവിൽ ഒറ്റയ്ക്കാണ് കഴിയുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
താല്‍ക്കാലികമായി വാടകക്ക് താമസിക്കുന്ന തൊഴിലാളികള്‍ മുതല്‍ സ്ഥിരമായി തെരുവില്‍ താമസമാക്കിവരും ഇതിൽ ഉൾപ്പെടുന്നു. പലർക്കും വോട്ടവകാശം ഉണ്ടെങ്കിലും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ആവേശമൊന്നും ഇവരെ ബാധിക്കുന്നുമില്ല. ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളിലൊന്നും നേതാക്കളാരും ഭവന രഹിതരുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നൽകിയിട്ടില്ലെന്ന് വിവിധ ആക്ടിവിസ്റ്റ് സംഘടനകൾ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.