എന്നാൽ പുരുഷന്മാർക്കൊപ്പം ജോലി ചെയ്യാനാകില്ല. അലോപ്പതി, ആയുര്‍വേദ മരുന്നു വില്പന കേന്ദ്രങ്ങള്‍, ഒപ്റ്റിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് വൈകാതെ ലൈസൻസ് നൽകി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
റിയാദ്: സൗദി അറേബ്യയിലെ സ്ത്രീകൾക്ക് ഫാർമസികളിലും ഹെര്‍ബല്‍ മെഡിക്കല്‍ സ്റ്റോറുകളിലും ജോലി ചെയ്യാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. എന്നാൽ പുരുഷന്മാർക്കൊപ്പം ജോലി ചെയ്യാനാകില്ല. അലോപ്പതി, ആയുര്‍വേദ മരുന്നു വില്പന കേന്ദ്രങ്ങള്‍, ഒപ്റ്റിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് വൈകാതെ ലൈസൻസ് നൽകി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
ഒപ്റ്റിക്കല്‍ സ്റ്റോറുകളില്‍ ജോലി ചെയ്യാന്‍ യോഗ്യതയുള്ള 13,000 സ്ത്രീകള്‍ ഇപ്പോള്‍ സൗദിയിലുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കിംഗ് സൗദ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഒഫ്താല്‍മോളജിയില്‍ ബിരുദമെടുത്ത 60 സ്ത്രീകളും രാജ്യത്തുണ്ട്. അതേസമയം ഇത്തരത്തിൽ വനിതകളെ നിയമിക്കുന്നപക്ഷം സ്ഥാപനത്തിൽ പുരുഷന്മാരെ നിയമിക്കരുതെന്നും നിർദേശമുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ നിരീക്ഷിക്കുന്നതിനായി ആരോഗ്യ, തൊഴില്‍, സാമൂഹിക വികസന മന്ത്രാലയങ്ങള്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.