പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുന്‍സീറ്റിലിരുത്തി വാഹനം ഓടിക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി അറേബ്യ. 150 മുതല്‍ 300 റിയാല്‍ വരെ ഈ കുറ്റത്തിന് പിഴ ചുമത്തുമെന്നു ട്രാഫിക് വിഭാഗം അറിയിച്ചു.
റിയാദ്: പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുന്‍സീറ്റിലിരുത്തി വാഹനം ഓടിക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി അറേബ്യ. 150 മുതല്‍ 300 റിയാല്‍ വരെ ഈ കുറ്റത്തിന് പിഴ ചുമത്തുമെന്നു ട്രാഫിക് വിഭാഗം അറിയിച്ചു. ട്വിറ്ററിൽ ഒരു പൗരൻ ഉന്നയിച്ച ചോദിച്ച സംശയത്തിന് മറുപടിയായാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
കുട്ടികൾക്കായി പ്രത്യേക സുരക്ഷ സീറ്റ് ഘടിപ്പിച്ച് അവരെ മുന്‍സീറ്റില്‍ ഇരുത്താമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം പിൻസീറ്റിൽ ആയാലും കുട്ടികളുടെ സുരക്ഷക്ക് ആവശ്യമായ മാനദണ്ഡം സ്വീകരിക്കാതെയാണ് കുട്ടികളെ ഇരുത്തുന്നതെങ്കിൽ അതും പിഴ ചുമത്താവുന്ന കുറ്റമായി കണക്കാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.