Currency

ട്രംപ് വിരുദ്ധ റാലി; അഞ്ച് പേര്‍ക്ക് പരുക്ക്, 15 പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻThursday, November 10, 2016 3:35 pm

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ നേതാവ് ഡൊണള്‍ഡ് ട്രംപിന്‍റെ വിജയത്തില്‍ പ്രതിഷേധിച്ച്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ റാലികൾ നടന്നു.

ചിക്കാഗൊ: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ നേതാവ് ഡൊണള്‍ഡ് ട്രംപിന്‍റെ വിജയത്തില്‍ പ്രതിഷേധിച്ച്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ റാലികൾ നടന്നു. നീറ്റിൽ നടന്ന പ്രതിഷേധ റാലിക്കിടെ വെടിവെയ്പ്പ് ഉണ്ടായി. അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാത്രി നടന്ന റാലിക്ക് സമീപമെത്തിയ ഒരു തോക്കുധാരിയാണ് വെടിവയ്പ് നടത്തിയത്. 

‘നോട്ട് മൈ പ്രസിഡന്‍റ്, നോട്ട് ടുഡേ’ എന്ന മുദ്രാവാക്യം വിളിയുമായി ആയിരങ്ങള്‍ ബോസ്റ്റണ്‍ മുതല്‍ ലോസ് ആഞ്ചലസ് വരെയുള്ള നഗരങ്ങളില്‍ പ്രകടനം നടത്തി. ഇവരിൽ പതിനഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമംലംഘിച്ച്‌ പ്രകടനം നടത്തിയതിനാണ് നടപടി.ന്യൂയോര്‍ക്കില്‍ ടൈംസ്ക്വയറില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ അയ്യായിരത്തോളം പേർ പങ്കെടുത്തു.

അ്റ്റലാന്‍റ, ഓസ്റ്റിന്‍, ബോസ്റ്റണ്‍, ചിഷക്കാഗോ, ഡെന്‍വര്‍, ഫിലാഡെല്‍ഫിയ, പോര്‍ട്ട്ലാന്‍റ്, സാന്‍ ഫ്രാന്‍സിസ്കോ, വാഷിംഗ്ടണ്‍ എന്നീ ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിലാണ് ട്രംപിനെതിരായ പ്രതിഷേധം വ്യാപകമായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x