മറ്റൊരു ആശുപത്രി ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ ഇവിടേക്ക് കൊണ്ട് വന്നതെന്നും ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ച ശേഷമാണ് തങ്ങൾ പെൺകുട്ടിയെ അഡ്മിറ്റ് ചെയ്തതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
മനാമ: മനാമയിലെ ആശുപത്രിയിൽ പതിനൊന്ന് വയസ്സുകാരി കുഞ്ഞിന് ജന്മം നൽകി. അപരിചതരായ മൂന്ന് ആളുകളാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. മറ്റൊരു ആശുപത്രി ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ ഇവിടേക്ക് കൊണ്ട് വന്നതെന്നും ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ച ശേഷമാണ് തങ്ങൾ പെൺകുട്ടിയെ അഡ്മിറ്റ് ചെയ്തതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
രണ്ട് പുരുഷന്മാരും, ഒരു സ്ത്രീയുമാണ് പെൺക്കുട്ടിയ്ക്കൊപ്പം ഉണ്ടായിരുന്നത്. ഇവർ സിറിയൻ വംശജർ ആണെന്ന് സംശയിക്കുന്നു. കുഞ്ഞിന്റെ പിതാവ് ആരാണെന്ന കാര്യമൊന്നും വ്യക്തമല്ല. അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ആരോഗ്യമന്ത്രാലയത്തിലെയും ആഭ്യന്തരമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ വിസ്സമ്മതിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.