ഹോട്ടലുകള്‍ക്കും കാറ്ററിങ് കമ്പനികള്‍ക്കും 50 ശതമാനം വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മാന്‍പവര്‍ അതോറിറ്റിയുടെ അനുമതി. ഇന്ത്യക്കാരുള്‍പ്പെടെ ഹോട്ടല്‍ മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ഈ തീരുമാനം സഹായകരമാവും. നിലവിലിരുന്ന വ്യവസ്ഥ അനുസരിച്ച് സ്വകാര്യ തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് വിദേശരാജ്യത്ത് നിന്ന് കൊണ്ടുവരാന്‍ അനുവാദമുള്ള തൊഴിലാളികളുടെ എണ്ണം ആകെ തൊഴിലാളികളുടെ 25 ശതമാനം മാത്രമായിരുന്നു.
കുവൈറ്റ്: ഹോട്ടലുകള്‍ക്കും കാറ്ററിങ് കമ്പനികള്‍ക്കും 50 ശതമാനം വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മാന്‍പവര്‍ അതോറിറ്റിയുടെ അനുമതി. ഇന്ത്യക്കാരുള്‍പ്പെടെ ഹോട്ടല്‍ മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ഈ തീരുമാനം സഹായകരമാവും. നിലവിലിരുന്ന വ്യവസ്ഥ അനുസരിച്ച് സ്വകാര്യ തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് വിദേശരാജ്യത്ത് നിന്ന് കൊണ്ടുവരാന്‍ അനുവാദമുള്ള തൊഴിലാളികളുടെ എണ്ണം ആകെ തൊഴിലാളികളുടെ 25 ശതമാനം മാത്രമായിരുന്നു.
കുവൈറ്റിലെ ഹോട്ടല്‍-കാറ്ററിങ് മേഖലയിൽ വേണ്ടത്ര തൊഴിലാളികളെ ലഭിക്കാത്തത് ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചുതുടങ്ങിയിരുന്നു. ഹോട്ടലുകളിലും, കാറ്ററിങ് കമ്പനികളിലും സ്വദേശികള്‍ ജോലിക്കെത്തുവാൻ വിമുഖത കാണിക്കുകയാണ്. ഇതാണ് വിദേശ തൊഴിലാളികളുടെ എണ്ണം 50 ശതമാനമാക്കുവാൻ അധികൃതരെ നിർബന്ധിതരാക്കിയത്.
ഹോട്ടൽ- കാറ്ററിങ് കമ്പനികള്‍ കൊണ്ടുവരുന്ന വിദേശ തൊഴിലാളികള്‍ക്ക് മറ്റു തൊഴില്‍ മേഖലയിലേക്ക് വിസ മാറാന്‍ അനുദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.