
ബംഗളൂരു: 11 – മത് ഗർഷോം അവാർഡ് ജേതാക്കളെ ഡിസംബർ ആദ്യവാരം പ്രഖ്യാപിക്കും. 2016 സെപ്റ്റംബർ 30 വരെ ഗർഷോം ഓൺലൈൻ വഴി സ്വീകരിച്ച നാമനിർദേശങ്ങളിൽ നിന്നുമാണ് പതിനൊന്നാമത് ഗർഷോം അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. പ്രവാസി രത്ന, പ്രവാസി വനിതാ, യുവ പ്രവാസി, പ്രവാസി റിട്ടേർണി, യെങ് ടാലന്റ് എന്നീ വ്യക്തിഗത അവാർഡുകളും മികച്ച പ്രവാസി മലയാളി സംഘടനയ്ക്കുള്ള അവാർഡിനുമായാണ് നാമനിർദേശങ്ങൾ ലഭിച്ചിട്ടുള്ളത്.
ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്റർനാഷണൽ ഏഷ്യ പസിഫിക് ഡയറക്ടറും മുൻ ഗർഷോം അവാർഡ് ജേതാവുമായ ജോസഫ് സ്കറിയ ജൂനിയർ (ഫിലിപ്പീൻസ്), മുൻ കർണാടക എം.എൽ. എ ഐവാൻ നിഗളി, നോവലിസ്റ്റ് എ. അൻവർ (അസി. പ്രൊഫസർ, മലയാളം യൂണിവേഴ്സിറ്റി, തിരൂർ), കൊല്ലം ജില്ലാ പ്രസ് ക്ലബ് സെക്രട്ടറി ഡി. ജയകൃഷ്ണൻ, ജിൻസ് പോൾ (ഗർഷോം) എന്നിവരടങ്ങിയ സമിതിയാണ് പതിനൊന്നാമത് ഗർഷോം അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
പതിനൊന്നാമത് ഗർഷോം അവാർഡുകൾ ഡിസംബർ 17 ന് മലേഷ്യയിലെ മലാക്ക കൾച്ചറൽ സെന്ററിൽ (Panggung Seri) നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഓൾ മലേഷ്യ മലയാളി അസോസിയേഷന്റെ (അമ്മ) നേതൃത്വത്തിൽ മലേഷ്യ മലയാളി ഹിന്ദു പരിഷത്, മലാക്ക കേരള സമാജം എന്നീ സംഘടനകൾ ചേർന്നാണ് പതിനൊന്നാമത് ഗർഷോം അവാർഡ് ദാന ചടങ്ങിന് ആഥിത്യമരുളുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I like the helpful information you provide in your articles.
I’ll bookmark your blog and check again here regularly.
I am quite certain I will learn lots of new stuff right
here! Best of luck for the next!
I think the admin of this web site is truly working hard in favor
of his web page, because here every information is quality based material.
If some one desires to be updated with most recent technologies afterward he must be visit this web site and be up to date daily.