വൈറ്റിലെ ഇന്ത്യക്കാരുടെ എണ്ണം എക്കാലത്തെയും ഉയർന്നനിലയിൽ. എംബസ്സി പുറത്തുവിട്ട കണക്കുപ്രകാരം നിലവിൽ രാജ്യത്ത് 9,21,666 ഇന്ത്യക്കാർ കഴിയുന്നുണ്ട്. ഇവരിൽ 7,07,085 പേർ പുരുഷന്മാരും 1,94,386 പേർ സ്ത്രീകളുമാണ്.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യക്കാരുടെ എണ്ണം എക്കാലത്തെയും ഉയർന്നനിലയിൽ. എംബസ്സി പുറത്തുവിട്ട കണക്കുപ്രകാരം നിലവിൽ രാജ്യത്ത് 9,21,666 ഇന്ത്യക്കാർ കഴിയുന്നുണ്ട്. ഇവരിൽ 7,07,085 പേർ പുരുഷന്മാരും 1,94,386 പേർ സ്ത്രീകളുമാണ്. ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്സില് നിന്നുള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഈ വിവരം.
രാജ്യത്ത് താമസരേഖകളോടെ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണമാണിത്. ഇവരിൽ 4,60411 പേര് സ്വകാര്യ മേഖലയിലും 2,99,127 പേര് സര്‍ക്കാര്‍ മേഖലയിലും ജോലി ചെയ്യുന്നു. 74,745 സ്ത്രീകള്‍ ഉള്‍പ്പെടെ 1,12,536 പേര് ആശ്രിത വിസയിൽ കുവൈറ്റിൽ കഴിയുന്നവരാണ്. 44 ഇന്ത്യക്കാര്‍ ബിസിനസ് വിസയിലും 9 പേര് വിദ്യാഭ്യാസ വിസയിലുമാണു കുവൈറ്റിൽ കഴിയുന്നത്. 2,19,390 പുരുഷന്മാരും 79,737 സ്ത്രീകളുമാണ് വീട്ടുജോലിക്കാരായിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.