ഒരു രാത്രി കനാലില്‍ കുടുങ്ങിക്കിടന്നതാണ് മത്സ്യങ്ങളുടെ ഈ കൂട്ടമരണത്തിനു കാരണം. കനാലിലെ വ്യവസായമാലിന്യത്തിന്റെ ആധിക്യവും ഓക്‌സിജന്റെ ലഭ്യതയിലുണ്ടായ കുറവുമാണ് മത്സ്യങ്ങള്‍ ചാകാന്‍ കാരണമായത്.
ന്യൂയോര്‍ക്കിലെ സൗത്ത്ഹാംടണില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയപ്പോള്‍ പ്രദേശവാസികള്‍ അതിനെ ‘ഫിഷോകാലിപ്‌സ്’ എന്നു വിളിച്ചു. ലോകാവസാനത്തെ ‘അപ്പോകാലിപ്‌സ്’ എന്ന് വിളിക്കാമെങ്കില്‍ എന്തുകൊണ്ടും മത്സ്യങ്ങളുടെ ഈ കൂട്ടമരണത്തെ ഇങ്ങനെ വിളിക്കാമെന്ന് നമുക്കും തോന്നിപ്പോകും.
അതേസമയം ഒരു രാത്രി കനാലില്‍ കുടുങ്ങിക്കിടന്നതാണ് മത്സ്യങ്ങളുടെ ഈ കൂട്ടമരണത്തിനു കാരണം. കനാലിലെ വ്യവസായമാലിന്യത്തിന്റെ ആധിക്യവും ഓക്‌സിജന്റെ ലഭ്യതയിലുണ്ടായ കുറവുമാണ് മത്സ്യങ്ങള്‍ ചാകാന്‍ കാരണമായത്. വേലിയേറ്റ സമയത്ത് ഏതെങ്കിലും വലിയ മീന്‍ വേട്ടയാടാന്‍ ശ്രമിച്ചപ്പോള്‍ ഇവ കനാലിലേക്കു കയറിയതാകാമെന്നു കരുതുന്നു. എന്നാല്‍ അടുത്ത ദിവസം വേലിയിറക്ക സമയത്ത് കനാല്‍ തുറന്നപ്പോള്‍ ചത്ത മീനുകള്‍ കടലിലേക്കു തിരികെ ഒഴുകി പോകുകയും ചെയ്തു.
അതേസമയം ചത്ത മീനുകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാതെ തിരികെ കടലിലേക്ക് ഒഴുക്കിവിട്ടതിനെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. ഇതേ മീനുകള്‍ തീരത്തടിഞ്ഞു വരും ദിവസങ്ങളില്‍ മാലിന്യം രൂക്ഷമാകുമെന്നാണ് ഇവര്‍ പറയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.