Currency

ഇന്ത്യന്‍ വംശജയായ നിക്കി ഹെയ്ലി ഐക്യരാഷ്ട്രസഭയില്‍ അമേരിക്കയുടെ അംബാസിഡർ

സ്വന്തം ലേഖകൻWednesday, November 23, 2016 8:16 pm

ഇന്ത്യന്‍ വംശജയായ നിക്കി ഹെയ്ലിയെ ഐക്യരാഷ്ട്രസഭയില്‍ അമേരിക്കയുടെ അംബാസിഡറായി തെരെഞ്ഞെടുത്തു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റേതാണ് തീരുമാനം.

ന്യൂയോർക്ക്: ഇന്ത്യന്‍ വംശജയായ നിക്കി ഹെയ്ലിയെ ഐക്യരാഷ്ട്രസഭയില്‍ അമേരിക്കയുടെ അംബാസിഡറായി തെരെഞ്ഞെടുത്തു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റേതാണ് തീരുമാനം. അമേരിക്കയില്‍ ക്യാബിനറ്റ് തല പദവി നേടുന്ന ആദ്യ ഇന്ത്യന്‍ വംശജയായിരിക്കുകയാണ് ഇതോടെ നിക്കി ഹല്യ്ലി.

44 വയസ്സുകാരിയായ നിക്കി ഹെയ്ലി നിലവില്‍ സൗത്ത് കരോലീനയുടെ ഗവര്‍ണറാണ്. കഴിഞ്ഞ വ്യാഴാഴ്ച ന്യൂയോര്‍ക്കിലുള്ള ട്രംപ് ടവറില്‍ വെച്ച്‌ നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ്, നിക്കി ഹെയ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  നിലവില്‍ ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസിഡര്‍ സമാന്ത പവറാണ്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x