Currency

ത്രിവേണി സംഗമം II : തിരുവാതിരകളി മത്സരം ഡിസംബർ 17 ഉച്ചകഴിഞ്ഞു 2 മുതൽ

സ്വന്തം ലേഖകൻWednesday, November 23, 2016 10:12 pm

 

മലാക്ക (മലേഷ്യ): പതിനൊന്നാമത് ഗർഷോം അവാർഡ് ദാനച്ചടങ്ങിനോടനുബന്ധിച്ചു നടക്കുന്ന ത്രിവേണി സംഗമത്തിന്റെ ഭാഗമായി തിരുവാതിരകളി മത്സരം ഡിസംബർ 17 ശനിയാഴ്ച  നടക്കും. മലാക്ക കൾച്ചറൽ സെന്ററിൽ ഉച്ചകഴിഞ്ഞു രണ്ടു മണിക്കാണ് മത്സരം ആരംഭിക്കുന്നത്. മലേഷ്യൻ മലയാളി ഹിന്ദു പരിഷത്താണ് തിരുവാതിരകളി മത്സരത്തിന് മേൽനോട്ടം വഹിക്കുന്നത്.

മലേഷ്യൻ മലയാളികളായ വനിതകൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കുവാനാകൂ.  ഒരു ടീമിൽ എട്ടു വനിതകൾ വീതമുള്ള  പത്തു ടീമുകൾക്ക് മത്സരിക്കുവാൻ അവസരമുണ്ട്. ഓരോ ടീമിനും ആറു മിനിറ്റു സമയമാണ് അനുവദിച്ചിരിക്കുന്നത്.

വിവിധ  മലേഷ്യൻ മലയാളി സംഘടനകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണ് മത്സരത്തിനായി എത്തുന്നത്. തിരുവാതിരകളി മത്സരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് മലേഷ്യൻ മലയാളി ഹിന്ദു പരിഷത് ഭാരവാഹികളുമായി ബന്ധപ്പെടണം. ഫോൺ: വാസു ശങ്കുണ്ണി –  016 5579265

പതിനൊന്നാമത് ഗർഷോം അവാർഡ് ദാനച്ചടങ്ങു വൈകുന്നേരം അഞ്ചിന് ആരംഭിക്കും. ഓൾ മലേഷ്യ മലയാളി അസോസിയേഷന്റെ (അമ്മ) നേതൃത്വത്തിൽ മലേഷ്യ മലയാളി ഹിന്ദു പരിഷത്, മലാക്ക കേരള സമാജം എന്നീ സംഘടനകൾ ചേർന്നാണ് പതിനൊന്നാമത് ഗർഷോം അവാർഡ് ദാന ചടങ്ങിന് ആഥിത്യമരുളുന്നത്. ചടങ്ങിൽ 17 രാജ്യങ്ങളിൽ നിന്നുമുള്ള പ്രെതിനിധികൾ പങ്കെടുക്കുന്നുണ്ട്. വിദേശത്തു നിന്നെത്തുന്ന പ്രതിനിധികൾക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും ചടങ്ങിന്റെ വിജയത്തിനായും വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നതായി പ്രോഗ്രാം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എൻ ആർ നമ്പ്യാർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ത്രിവേണി സംഗമം II : തിരുവാതിരകളി മത്സരം ഡിസംബർ 17 ഉച്ചകഴിഞ്ഞു 2 മുതൽ”

  1. I pay a visit every day some sites and sites to read articles,
    however this webpage presents feature based articles.

Comments are closed.

Top
x