സബ്ഹാനിലെ എം ഒ ഐ ആസ്ഥാനത്ത് നടന്ന യോഗം തെരഞ്ഞെടുപ്പ് ദിനത്തില്‍ കൈകൊള്ളേണ്ട സുരക്ഷാ നടപടികള്‍ക്ക് അന്തിമരൂപം നല്‍കി.
കുവൈത്ത്‌സിറ്റി: കുവൈത്തില്‍ ശനിയാഴ്ച പാര്‍ലമെന്റ് തെരഞ്ഞെടുപ്പു നടക്കാനിരിക്കെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രാലയം ഉന്നതതല യോഗം ചേര്‍ന്നു. സബ്ഹാനിലെ എം ഒ ഐ ആസ്ഥാനത്ത് നടന്ന യോഗം തെരഞ്ഞെടുപ്പ് ദിനത്തില്‍ കൈകൊള്ളേണ്ട സുരക്ഷാ നടപടികള്‍ക്ക് അന്തിമരൂപം നല്‍കി. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളെയും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷന്‍ ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധിപ്പിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് പറഞ്ഞു.
സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഉണ്ടായാല്‍ വെടിവെക്കാനുള്ള നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രായാധിക്യത്താല്‍ പ്രയാസപ്പെടുന്നവര്‍, രോഗികള്‍, വികലാംഗര്‍ ഉള്‍പ്പെടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെ പോളിങ് സ്റ്റേഷനുകളിലത്തെിക്കാനും തിരിച്ച് വീടുകളില്‍ കൊണ്ടുവിടുന്നതിനും നാഷണല്‍ ഗാള്‍ഡ്, വനിതാ പൊലീസ് എന്നീ വിഭാഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തും. ഗതാഗത തടസ്സം ഇല്ലാതാക്കാന്‍ കൂടുതല്‍ ട്രാഫിക് പൊലീസുകാരെ നിയോഗിക്കുമെന്നും യോഗത്തില്‍ തീരുമാനമെടുത്തു.
ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദ്, ആഭ്യന്തരമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് അഹ്മദ് അല്‍ അബ്ദുല്ല അല്‍ ഖലീഫ അസ്സബാഹ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.