Currency

കുവൈത്തില്‍ രാജകുടുംബാംഗം അടക്കം മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചു

സ്വന്തം ലേഖകന്‍Saturday, November 26, 2016 2:16 pm

സബാഹ് മുബാറക്ക് അല്‍ സബാഹ് അല്‍ നാസര്‍ അല്‍ സബാഹ് (58) ആണ് വെടിയേറ്റ് മരിച്ച രാജകുടുംബാംഗം. സംഭവത്തില്‍ ഇന്ത്യക്കാരനായ ഡ്രൈവര്‍ക്ക് ഗുരുതര പരുക്കേറ്റു.

 

കുവൈത്ത്: കുവൈത്തില്‍ രാജകുടുംബാംഗം അടക്കം മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചു. കൊല്ലപ്പെട്ടവരില്‍ സുഹൃത്തും പരിചാരികയും ഉള്‍പ്പെടുന്നു. രാവിലെ സല്‍വ പ്രദേശത്താണു സംഭവമുണ്ടായത്. സബാഹ് മുബാറക്ക് അല്‍ സബാഹ് അല്‍ നാസര്‍ അല്‍ സബാഹ് (58) ആണ് വെടിയേറ്റ് മരിച്ച രാജകുടുംബാംഗം. ഇദ്ദേഹത്തിന്റെ സുഹൃത്തായ സ്വദേശിയും പരിചാരികയായ ഇന്തോനേഷ്യന്‍ വനിതയുമാണ് കൊല്ലപ്പെട്ട മറ്റു രണ്ടു പേര്‍. സംഭവത്തില്‍ ഇന്ത്യക്കാരനായ ഡ്രൈവര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇയാളെ മുബാറക്ക് അല്‍ കബീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജകുടുംബാംഗം താമസിച്ച സല്‍വയിലെ ഫഌറ്റില്‍ മൂവരെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x