ട്രംപിന് നേരിയ മുന്‍തൂക്കം ലഭിച്ച പെന്‍സില്‍വേനിയ, വിസ്‌കോണ്‍സെന്‍, മിഷിഗണ്‍ എന്നീ സംസ്ഥാനങ്ങളിലാണ് വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ജില്‍ സ്‌റ്റൈന്‍ രംഗത്തെത്തിയിരിക്കുന്നത്.
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന ആരോപണം കൂടുതല്‍ ശക്തമാകുന്നു. മൂന്ന് സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഗ്രീന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജില്‍ സ്റ്റെയ്ന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ജില്‍ സ്‌റ്റെയിന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ട്രംപിന് നേരിയ മുന്‍തൂക്കം ലഭിച്ച പെന്‍സില്‍വേനിയ, വിസ്‌കോണ്‍സെന്‍, മിഷിഗണ്‍ എന്നീ സംസ്ഥാനങ്ങളിലാണ് വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ജില്‍ സ്‌റ്റൈന്‍ രംഗത്തെത്തിയിരിക്കുന്നത്. പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു. നിര്‍ണായക സംസ്ഥാനങ്ങളില്‍ ഇലക്ട്രോണിക് മെഷീന്‍ ഉപയോഗിച്ചുള്ള പോളിങ് റഷ്യന്‍ ഹാക്കര്‍മാര്‍ അട്ടിമറിച്ചെന്നും ജില്‍ സ്റ്റെയ്ന്‍ ആരോപിക്കുന്നു.
അഭിപ്രായസര്‍വേകളില്‍ ഹിലരിക്ക് വ്യക്തമായ ആധിപത്യം പ്രവചിച്ച സംസ്ഥാനങ്ങളിലാണ് ട്രംപിന്റെ മുന്നേറ്റം നടന്നത്. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി മുന്‍ പ്രതിരോധ ഉദ്യോഗസ്ഥരും ഏതാനും ചില മാധ്യമപ്രവര്‍ത്തകരും നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഹിലരി ക്ലിന്റന്‍ ഇതുവരെ തയ്യാറായിട്ടില്ല. റഷ്യന്‍ ഹാക്കര്‍മാരാണ് അട്ടിമറിക്കു പിന്നിലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.