Currency

ഏറ്റവും ഉയരത്തില്‍ നിന്ന് ബാസ്‌കറ്റ് ബോള്‍ വീഴ്ത്തി ലോകറെക്കോര്‍ഡ് നേടി ഓസ്ട്രേലിയന്‍ സ്വദേശി

സ്വന്തം ലേഖകന്‍Sunday, November 27, 2016 6:28 pm
Play

ലോകത്തെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ മാവോസിന് മുകളില്‍ നിന്നാണ് അണക്കെട്ടിന് താഴെയുള്ള ബാസ്‌കറ്റിലേക്ക് ഡെറക് പന്തെറിഞ്ഞ് വീഴ്ത്തിയത്.

 

ഓസ്‌ട്രേലിയ: ഏറ്റവും ഉയരത്തില്‍ നിന്ന് ബാസ്‌കറ്റിലേക്ക് പന്ത് എറിഞ്ഞ് വീഴ്ത്തി ലോകറെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ സ്വദേശിയായ ഡെറക് ഹെറോണ്‍. ‘ഹൗ റിഡികുലസ്’ എന്ന തന്റെ സംഘത്തിനൊപ്പം സ്വിസ് ആല്‍പ്സില്‍ എത്തിയതായിരുന്നു ഡെറക്. ലോകത്തെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ മാവോസിന് മുകളില്‍ നിന്നാണ് അണക്കെട്ടിന് താഴെയുള്ള ബാസ്‌കറ്റിലേക്ക് ഡെറക് പന്തെറിഞ്ഞ് വീഴ്ത്തിയത്. 180.7 മീറ്റര്‍ (593 അടി) ഉയരത്തില്‍ നിന്നാണ് ഇദ്ദേഹം പന്തെറിഞ്ഞത്.

australia1

ആദ്യ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും മൂന്നാമത്തെ ശ്രമത്തില്‍ ഡെറക് തന്റെ ലക്ഷ്യത്തിലേക്കെത്തി. സ്വപ്നതുല്യമായ നിമിഷം എന്നാണ് ഡെറക് ഇതിനെ വിശേഷിപ്പിച്ചത്. ‘ബാസ്‌കറ്റിനു നേരെ പന്ത് പോകുന്നത് കണ്ടു. വല കുലുങ്ങുന്നതും കണ്ടു. എങ്കിലും എനിക്ക് സംശയം ഉണ്ടായിരുന്നു. എന്റെ സുഹൃത്തായ സ്‌കോട്ട് സ്വയം മറന്ന് തുള്ളിച്ചാടുന്നത് കണ്ടപ്പോഴാണ് ഞാനിത് വിശ്വസിച്ചത്.’ ഡെറക് ഹെറോണ്‍ പറഞ്ഞു. 66.89 മീറ്റര്‍ (219 അടി 5 ഇഞ്ച്) ആയിരുന്നു ഇതിനു മുന്‍പുണ്ടായിരുന്ന റെക്കോര്‍ഡ് നേട്ടം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ഏറ്റവും ഉയരത്തില്‍ നിന്ന് ബാസ്‌കറ്റ് ബോള്‍ വീഴ്ത്തി ലോകറെക്കോര്‍ഡ് നേടി ഓസ്ട്രേലിയന്‍ സ്വദേശി”

  1. Excellent items from you, man. I’ve take into accout your stuff prior
    to and you are just extremely magnificent. I actually like
    what you’ve got right here, really like what you’re stating and the best way
    wherein you assert it. You make it enjoyable and you still take care of to keep
    it sensible. I cant wait to learn far more from you.
    That is actually a great site.

  2. Have you ever considered about including a little bit more than just your articles?
    I mean, what you say is valuable and all. But imagine
    if you added some great pictures or videos to give your posts more, “pop”!
    Your content is excellent but with images and clips, this site could undeniably be one of the very best in its niche.
    Excellent blog!

Comments are closed.

Top
x