
ന്യൂജെഴ്സി: ക്രെഡിറ്റ് കാർഡ് തട്ടിപ്പ് കേസിലെ പ്രതിയായ ഇന്ത്യൻ വംശജനു ന്യൂജേഴ്സി യുഎസ് ഡിഡ്സ്ട്രിക്റ്റ് കോടതി രണ്ട് വർഷത്തെ തടവുശിക്ഷ വിധിച്ചു. സ്വര്‍ണ വ്യാപാരിയായ വിനോദ് ഡഡ്ലനിയാണു യുഎസ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റ് ചാര്‍ജ് ചെയ്ത ഏറ്റവും വലിയ ക്രെഡിറ്റ് കാർഡ് തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് കോടതിയിൽ തെളിഞ്ഞത്.
4,41,000 ഡോളര്‍ പിഴ ഈടാക്കുന്നതിനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 19 പേരുളള സംഘമാണ് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിന് ഗൂഢാലോചന നടത്തിയത്. ആയിരക്കണക്കിന് ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കുന്നതിന് ഏഴായിരത്തിലധികം തെറ്റായ ഐഡന്റിറ്റികൾ ഇവർ ഉപയോഗപ്പെടുത്തി. ന്യൂജേഴ്സിയിലുളള വിനോദിന്റെ സ്വര്‍ണ കടയിലാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.