
റിയാദ്: ജോലിയും ശമ്പളവുമില്ലാതെ സൗദിയിൽ കുടുങ്ങി കിടക്കുകയായിരുന്ന 2820 ഇന്ത്യക്കാർ രാജ്യത്തേക്ക് മടങ്ങി. റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ നിന്നുളള തൊഴിലാളികളാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് അധികൃതർ അറിയിച്ചു. വന്‍കിട കരാര്‍ കമ്പനികളായ ബിന്‍ലാദന്‍, സാദ് ഗ്രൂപ്പ്, സൗദി ഓജര്‍ എന്നിവിടങ്ങളിലെ ജീവനക്കാരായിരുന്നു ഇവർ.
അതേസമയം സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ട ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ എംബസിയുടെ ശ്രമം തുടരുകയാണ്. റിയാദ് ഇന്ത്യന്‍ എംബസിയുടെയും ജിദ്ദ കോണ്‍സുലേറ്റിന്റെയും കീഴില്‍ 4597 തൊഴിലാളികള്‍ ഇതുവരെ നാട്ടിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.