
കുവൈത്ത്സിറ്റി: കുവൈത്തില്‍ ആദ്യ സ്വകാര്യ ജല വൈദ്യതി നിലയം നോര്‍ത്ത് അല്‍ സൂറില്‍ പ്രവര്‍ത്തനം തുടങ്ങി. 2013 ലാണ് രാജ്യത്തെ ഊര്‍ജാവശ്യങ്ങള്‍ക്കായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ അല്‍ സൂര് നോര്‍ത്ത് വണ്‍ പ്ലാന്റിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 519 മില്യണ്‍ ദിനാര്‍ ചെലവില്‍ പൂര്‍ത്തിയായ നിലയത്തില്‍ പ്രതിദിനം 1539 മെഗാവാട്ട് വൈദ്യുതിയും 107 മില്യണ്‍ ഗാലന് ശുദ്ധജലവും ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുവൈത്തിന്റെ ഊര്‍ജാവശ്യത്തിന്റെ 10 ശതമാനവും ശുദ്ധജലത്തിന്റെ 20 ശതമാനവും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റ് പിപിപി അടിസ്ഥാനത്തില്‍ പൂര്‍ത്തിയായ രാജ്യത്തെ പ്രഥമ പെട്രോകെമിക്കല്‍ പദ്ധതിയാണ്.
ഇറക്കു മതി ചെയ്ത ദ്രവീകൃത പ്രകൃതി വാതകവും കുവൈത്തില്‍ ഉത്പാദിപ്പിക്കുന്ന ക്രൂഡോയിലും ഉപയോഗിച്ചാണ് ഇവിടെ ജല ശുദ്ധീകരണവും, വൈദ്യുതോത്പാദനവും നടത്തുന്നത്. ശാമില്‍ അല്‍ സൂര് അല്‍ ഊല എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിക്കാണ് ഉടമസ്ഥാവകാശവും നടത്തിപ്പ് ചുമതലയും. പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന ശുദ്ധജലവും വൈദ്യുതിയും വാങ്ങുന്നതിനു കുവൈത്ത് ജലം വൈദ്യുതി മന്ത്രാലയവുമായി നാല്പതു വര്‍ഷത്തെ കരാറിനും രൂപം നല്‍കിയിട്ടുണ്ട്.
ഫ്രഞ്ച് കമ്പനിയായ എന്‍ജി. ജപ്പാന് ആസ്ഥാനമായ സുമിടുമോ കോര്പറേഷന്, പ്രാദേശിക കമ്പനിയായ എ എച് അല്‍ സഗര് എന്നിവരടങ്ങുന്ന കണ്‍സോര്‍ഷ്യത്തിന്റെ പേരിലാണ് ശാമില്‍ അല്‍ സൂര് 40 ശതമാനം ഓഹരികള്‍. 60 ശതമാനം സര്‍ക്കാര്‍ അധീനതയിലാണ്. അമ്പതു ശതമാനം കുവൈത്ത് അതോറിറ്റി ഫോര്‍ പാര്‍ട്ണര്‍ഷിപ് പ്രൊജക്സ്റ് 50 ശതമാനം, കുവൈറ്റ് ഇന്‍വെസ്റ്റ് മെന്റ് അതോറിറ്റി. 5 ശതമാനം, പബ്ലിക് ഇന്സ്ടിട്യൂഷന് ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി 5 ശതമാനം എന്നിങ്ങനെയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓഹരിപങ്കാളിത്തം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.