ജീവന്‍ രക്ഷാ മരുന്നുകളുടെ വില ഏകീകരണ നടപടികള്‍ തുടരുകയാണെന്നും 2000 ലേറെ ഔഷധങ്ങള്‍ക്കു ജിസിസി രാജ്യങ്ങളില്‍ ഏകീകൃത വില നടപ്പാക്കിയതായും മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മഹ്മൂദ് അല്‍ ഹാദി പറഞ്ഞു.
കുവൈത്ത്‌സിറ്റി: മരുന്നുവില കുറയ്ക്കാന്‍ ജി.സി.സി രാജ്യങ്ങളുമായി സഹകരിക്കുമെന്നു കുവൈത്ത് ആരോഗ്യമന്ത്രാലയം. ജീവന്‍ രക്ഷാ മരുന്നുകളുടെ വില ഏകീകരണ നടപടികള്‍ തുടരുകയാണെന്നും 2000 ലേറെ ഔഷധങ്ങള്‍ക്കു ജിസിസി രാജ്യങ്ങളില്‍ ഏകീകൃത വില നടപ്പാക്കിയതായും മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മഹ്മൂദ് അല്‍ ഹാദി പറഞ്ഞു.
ഏറക്കാലത്തെ ചര്‍ച്ചകള്‍ക്കുശേഷം 2014 അവസാനമാണ് മരുന്നുവിലയുടെ കാര്യത്തില്‍ ജി.സി.സി തല ഏകീകരണത്തിന് വഴിതുറന്നത്. ജി.സി.സി രാജ്യങ്ങളില്‍ സൗദിയിലാണ് പൊതുവെ പല മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെടുന്നത്. മരുന്നുകള്‍ക്ക് ഏറ്റവും കൂടുതല്‍ വില കൊടുക്കേണ്ടിവരുന്ന ജി.സി.സി രാജ്യം ബഹ്‌റൈനാണ്. ഒമാനും കുവൈത്തുമാണ് മരുന്ന് വില കൂടുതലുള്ള മറ്റു രാജ്യങ്ങള്‍.
ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ജി.സി.സി തലത്തില്‍ ഏകീകൃത വില ഏര്‍പ്പെടുത്തുന്നതിന്റെ മൂന്നാംഘട്ടം പരിഗണനയിലാണെന്നും മരുന്നുകള്‍ക്കു ജിസിസി തലത്തിലും രാജ്യാന്തര തലത്തിലും ഏകീകൃത രജിസ്‌ട്രേഷന്‍ സാധ്യമാക്കുന്നത് സംബന്ധിച്ച് ജി.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഫോര്‍ ഡ്രഗ് രജിസ്‌ട്രേഷന്‍ ചര്‍ച്ചചെയ്യുമെന്നും മഹമൂദ് അല്‍ ഹാദി പറഞ്ഞു.
ആദ്യ രണ്ടുഘട്ടങ്ങള്‍ വിജയകരമായി നടപ്പാക്കാനായെന്നാണ് വിലയിരുത്തല്‍. രണ്ടു ഘട്ടങ്ങളിലായി 2100 ഇനം മരുന്നുകളുടെ വിലയാണ് ഏകീകരിച്ചത്. മൂന്നാം ഘട്ടത്തില്‍ 1000 മരുന്നുകളുടെ വില എകീകരണമാണ് ലക്ഷ്യം. വിലയില്‍ ഏകീകരണം വന്നുതുടങ്ങിയതോടെ ഇടത്തരക്കാര്‍ക്കും സാധാരണക്കാര്‍ക്കും താങ്ങാന്‍ സാധിക്കുന്ന സാഹചര്യമുണ്ടായതായാണ് അധികൃതരുടെ വിലയിരുത്തല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.