Currency

ഖത്തര്‍ എയര്‍വേയ്സ് ആകാശച്ചുഴിയില്‍ പെട്ടു; നിരവധി യാത്രക്കാർക്ക് പരിക്ക്

സ്വന്തം ലേഖകൻTuesday, December 6, 2016 12:18 pm

അപകടത്തില്‍ ഒരാള്‍ക്ക് പെട്ടെന്നുള്ള വീഴ്ചയില്‍ ഹൃദയാഘാതവും മൂന്നു യാത്രക്കാര്‍ക്ക് നിസാര പരുക്കേറ്റതായും

ദോഹ: ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍പെട്ട് നിരവധി യാത്രക്കാര്‍ക്ക് പരുക്ക്. വാഷിംഗ്ടണില്‍നിന്നു ദോഹയിലേക്ക് വരികയായിരുന്ന ബോയിംഗ് 777300 ഇനത്തില്‍ പെട്ട ക്യൂ ആര്‍ 708 എന്ന വിമാനമാണ് അറ്റ്ലാന്റിക് മഹാസമുദ്രത്തിന് മുകളിലായി ആകാശചുഴിയില്‍പ്പെട്ടത്. 

വിമാനത്തില്‍ 350 യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തെ തരണം ചെയ്തതിനെ തുടർന്ന് വിമാനം പോര്‍ച്ചുഗല്‍ അധീനതയിലുള്ള ലാജിസ് ടെര്‍സിറ ദ്വീപില്‍ സുരക്ഷിതമായി അടിയന്തിര ലാന്റിംഗ് നടത്തി. അപകടത്തില്‍ ഒരാള്‍ക്ക് പെട്ടെന്നുള്ള വീഴ്ചയില്‍ ഹൃദയാഘാതവും മൂന്നു യാത്രക്കാര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോർട്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x