ഒരു യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. അസോര്‍സ് ദ്വീപിലെ പോര്‍ച്ചുഗീസ് മിലിട്ടറി ബേസിലാണ് വിമാനം അടിയന്തിരമായി ഇറക്കിയത്.
ദോഹ: വാഷിങ്ടണില്‍ നിന്നും ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനം കനത്ത കാറ്റിനെ തുടര്‍ന്ന് ആകാശത്തില്‍ ആടിയുലഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഒരു യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. അസോര്‍സ് ദ്വീപിലെ പോര്‍ച്ചുഗീസ് മിലിട്ടറി ബേസിലാണ് വിമാനം അടിയന്തിരമായി ഇറക്കിയത്. ഇതിനിടെ ഒരാളുടെ കാലിന്റെ എല്ല് പൊട്ടുകയും ചെയ്തിരുന്നു.
ഞായറാഴ്ചയാണ് സംഭവം. വിമാനത്തിലെ യാത്രക്കാരന്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ ഒരു യാത്രക്കാരനെ നിലത്ത് കിടത്തി പാരാമെഡിക്‌സ് ചികിത്സിക്കുന്നത് കാണാം. വാഷിങ്ടണിലെ ദുല്ലെസ് ഇന്റര്‍നാഷണല്‍, വെര്‍ജീനിയയില്‍ നിന്നും ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് വന്ന ക്യുആര്‍708 വിമാനത്തിലാണ് അപകടം നടന്നത്. 350 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം അസോര്‍സില്‍ അടിയന്തിരമായിറക്കാന്‍ പൈലറ്റ് തീരുമാനിച്ചത്. യാത്രക്കാരന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി നിലത്തിറക്കേണ്ടി വന്നിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

തനിക്കും മറ്റ് യാത്രക്കാര്‍ക്കും പരുക്കേറ്റിരുന്നുവെന്ന് യാത്രക്കാരിയും ബംഗ്ലാദേശ് സ്വദേശിയുമായ അഞ്ജലി സര്‍ക്കാര്‍ അസോസിയേറ്റ് പ്രസിനോട് പറഞ്ഞു. സീറ്റ് ബെല്‍റ്റിടാന്‍ സാധിക്കാതെ പോയ യാത്രക്കാര്‍ക്കാണ് എമര്‍ജന്‍സി ലാന്‍ഡിംഗിനിടയില്‍ തെറിച്ച് വീണ് പരുക്കേറ്റിരിക്കുന്നത്. മൂന്ന് വയസുള്ള ഒരു കുട്ടി തെറിച്ച് വീഴുന്നത് കാണാം. വിമാനം അടിയന്തിരമായി നിലത്തിറക്കാന്‍ തീരുമാനിക്കുമ്പോള്‍ അത് 6000 അടി ഉയരത്തിലൂടെ പറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലത്തിറങ്ങിയ വിമാനത്തില്‍ നിന്നും യാത്രക്കാരെ ഇറക്കുകയും ദ്വീപിലെ ഹോട്ടലുകളിലേക്ക് മാറ്റുകയുമായിരുന്നു. ഇവരെ ഇന്നലെ രാവിലെ മറ്റൊരു വിമാനത്തില്‍ ഖത്തറിലേക്ക് അയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയതെന്ന് അസോര്‍സിലെ സിവില്‍ പ്രൊട്ടക്ഷന്‍ ഒഫീഷ്യല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹൃദയാഘാതമുണ്ടായ ആള്‍ക്കൊപ്പം മറ്റ് രണ്ട് പേരെയും ആശുപത്രിയിലാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.