
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പുതിയ സർക്കാർ ഉടൻ അധികാരമേൽക്കും. ശൈഖ് ജാബിർ മുബാറക് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഒരാഴ്ചക്കുള്ളിൽ നിലവിൽ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുന്‍ സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്കരണ തീരുമാനങ്ങൾ സഭ പിരിച്ചുവിടുന്നതിന് ഇടയാക്കിയ പശ്ചാത്തലത്തില്‍ രാജ്യത്തിന്‍െറ സാമ്പത്തിക ഭദ്രത ശക്തമാക്കുന്നതിനായിരിക്കും പുതിയ സർക്കാർ കൂടുതൽ പരിഗണന നൽകുക.
വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും തൊഴിലില്ലായ്മ, അരക്ഷിതാവസ്ഥ തുടങ്ങി യുവാക്കള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും പുതിയ സർക്കാർ പ്രാധാന്യം നൽകിയേക്കും. ഡിസംബർ 11 നു മുമ്പ് പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.