Currency

അമേരിക്കയില്‍ മുസ്‌ലിം വനിതയ്ക്കു നേരെ വംശീയാക്രമണം

സ്വന്തം ലേഖകന്‍Wednesday, December 7, 2016 12:29 pm

ഹിജാബ് ധരിച്ച സ്ത്രീയെ അക്രമി തീവ്രവാദിയെന്നാരോപിച്ച് മെട്രോ സ്റ്റേഷന്റെ പടികളില്‍നിന്നും വലിച്ചുതാഴെയിട്ടു. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ജീവക്കാരി സോഹ സലാമയാണ് (45) ആക്രമണത്തിന് ഇരയായത്.

ന്യൂയോര്‍ക്ക്: യുഎസില്‍ മുസ്‌ലിം വനിതയ്ക്കുനേരെ വംശീയാക്രമണം. ഹിജാബ് ധരിച്ച സ്ത്രീയെ അക്രമി തീവ്രവാദിയെന്നാരോപിച്ച് മെട്രോ സ്റ്റേഷന്റെ പടികളില്‍നിന്നും വലിച്ചുതാഴെയിട്ടു. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ജീവക്കാരി സോഹ സലാമയാണ് (45) ആക്രമണത്തിന് ഇരയായത്. ഗ്രാന്‍ഡ് സെന്‍ട്രല്‍ ടെര്‍മിനലില്‍ തിങ്കളാഴ്ചയാണ് സലാമയ്ക്കുനേരെ ആക്രമണം ഉണ്ടായത്.

തിങ്കളാഴ്ച സലാമ ജോലിക്കായി എത്തുമ്പോള്‍ ഒരാള്‍ എതിരെ വന്ന് ആക്രമിക്കുകയായിരുന്നു. നിങ്ങള്‍ ഭീകരവാദിയാണ്. ഈ നഗരത്തില്‍ നിങ്ങള്‍ ജോലിയെടുക്കേണ്ടെന്നു പറഞ്ഞായിരുന്നു ആക്രമണം. ശിരോവസ്ത്രം വലിച്ചഴിച്ച അക്രമി സലാമയെ തള്ളിയിടുകയും ചെയ്തു. വീഴ്ചയില്‍ കാലിന് പരിക്കേറ്റ സലാമയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഏഴുദിവസത്തിനിടയില്‍ ന്യൂയോര്‍ക്കില്‍ ആക്രമണത്തിനിരയാകുന്ന മൂന്നാമത്തെ മുസ്ലിം വനിതയാണ് സലാമ. ശനിയാഴ്ച എന്‍വൈപിഡി ഓഫീസറായ ആംല്‍ എല്‍സോകരിയുടെ കഴുത്ത് മുറിക്കുമെന്ന് സമീപവാസിയായ ഒരാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഡിസംബര്‍ ഒന്നിന് ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യാസ്മിന്‍ സെവിഡ് എന്ന 18 കാരിയെ മൂന്നു യുവാക്കള്‍ ആക്രമിച്ചിരുന്നു. ഈ രാജ്യത്ത് കഴിയേണ്ടവരല്ല നിങ്ങളെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നവംബര്‍ 8 നു ശേഷം അമേരിക്കയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 35 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x