Currency

ഖത്തറിൽ ശൈത്യകാലത്തിന് തുടക്കം; വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു

സ്വന്തം ലേഖകൻWednesday, December 7, 2016 6:09 pm

കാറ്റ് അഞ്ച് ദിവസത്തോളം നീണ്ടുനിൽക്കും. ഇക്കാലയളവിൽ ദോഹയിലേയും ദോഹക്ക് പുറത്തുമുള്ള കൂടിയ താപനില 22-26 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 14-18 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

ദോഹ: ഖത്തറിൽ ശൈത്യകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് വടക്ക് പടിഞ്ഞാറന്‍ കാറ്റ് ഇന്നു മുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റ് അഞ്ച് ദിവസത്തോളം നീണ്ടുനിൽക്കും. ഇക്കാലയളവിൽ ദോഹയിലേയും ദോഹക്ക് പുറത്തുമുള്ള കൂടിയ താപനില 22-26 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 14-18 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

ഡിസംബര്‍ ഏഴ് മുതല്‍ 40 ദിവസത്തേക്ക് രാജ്യത്ത് ശൈത്യം അനുഭവപ്പെടും. ഡിസംബർ 9,10 തിയ്യതികളില്‍ കടുത്ത കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. തീരമേഖലയില്‍ കാറ്റ് 40 നോട്ടിക് മൈല്‍ വേഗത്തിലാകും എന്നും മുന്നറിയിപ്പിൽ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x