
കുവൈറ്റ് സിറ്റി: സോഷ്യൽ മീഡിയകൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ് ഉദ്ദേശിക്കുന്നില്ലെന്നും ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അധികൃതർ അറിയിച്ചു. വ്യക്തികളൂടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് നിയമലംഘനങ്ങൾക്ക് എതിരെ മാത്രമേ നടപടിയെടുക്കുകയുള്ളു എന്നും അധികൃതർ വ്യക്തമാക്കി.
2016 ജനുവരി 12ന് പ്രാബല്യത്തിൽ വന്ന ഐടി നിയമം അനുസരിച്ചാണ് നടപടികൾ കൈക്കൊള്ളുക. പുതിയ നിയമങ്ങൾ കൊണ്ടുവരാൻ തൽക്കാലം ഉദ്ദേശമില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് സ്വദേശികളും വിദേശികളുമുള്‍പ്പെടെയുള്ള നിവാസികളില്‍ 94 ശതമാനം പേരും സൊഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നവരാണ്.
അതേസമയം 2016 ജൂലൈ 20ന് നിലവില്‍വന്ന ഇലക്ട്രോണിക് മാധ്യമനിയമം അനുസരിച്ച് ഇലക്ട്രോണിക് വാര്‍ത്താ സര്‍വിസ്, ബുള്ളറ്റിനുകള്‍, വാര്‍ത്താ പത്രങ്ങളുടെയും ചാനലുകളുടെയും വെബ്സൈറ്റുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും നിയമാനുസൃത നിയന്ത്രണത്തിന് വിധേയമാണ്. ഇവർക്ക് പ്രത്യേക ലൈസൻസും ആവശ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.