
ന്യൂയോർക്ക്: വെറും 20 മിനിറ്റ് കൊണ്ട് ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കില്‍ എത്താനാകുന്ന വിമാനം വരുന്നു. ശബ്ദത്തേക്കാള്‍ 24 മടങ്ങ് വേഗതത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ആന്റിപോഡ് ജെറ്റ് ആണ് വ്യോമയാന മേഖലയിൽ ചരിത്രം കുറിക്കാൻ പോകുന്നത്. മാക് 24 വിഭാഗത്തില്‍പ്പെടുന്ന വിമാനത്തില്‍ വേഗതയ്ക്കായി റോക്കറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഏറ്റവും വേഗതയില്‍ സഞ്ചരിച്ചിരുന്ന കോണ്‍കോഡ് വിമാനത്തേക്കാള്‍ 10 മടങ്ങ് വേഗതയിൽ സഞ്ചരിക്കുന്ന ഈ വിമാനത്തിന് മണിക്കൂറില്‍ 18,264 മൈല്‍ വേഗതയുണ്ട്. പത്തു പേര്‍ക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് വിമാനത്തിലെ ഉള്‍വശം ക്രമീകരിച്ചിരിക്കുന്നത്. ബൊംബാഡിയര്‍ ആണ് നിര്‍മാതാക്കള്‍.
സാധാരണ റണ്‍വേ മതിയാകും ഇതിന് പറന്നുയരാന്‍. 40,000 അടി ഉയരത്തില്‍ എത്തിയ ശേഷം ഇവയിലെ റോക്കറ്റുകള്‍ പ്രവര്‍ത്തിക്കും. ഇപ്പോൾ വിമാനം പരീക്ഷണഘട്ടത്തിൽ ആണെന്നും 2020 ഓടെ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. നിലവിൽ ഏഴര മണിക്കൂര്‍ വരെയാണ് ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലെത്താനുള്ള സമയം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
continuously i used to read smaller articles or reviews which as
well clear their motive, and that is also happening with this paragraph which I am reading now.
Yesterday, while I was at work, my sister stole
my iphone and tested to see if it can survive
a 25 foot drop, just so she can be a youtube sensation.
My iPad is now destroyed and she has 83 views. I know this is entirely off topic but I had to share it with someone!