Currency

അനധികൃത കുടിയേറ്റക്കാരുടെ മക്കളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ട്രംപ്

സ്വന്തം ലേഖകൻFriday, December 9, 2016 10:55 am

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരുടെ മക്കളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടൈം മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ചിക്കാഗോ: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരുടെ മക്കളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടൈം മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെരെഞ്ഞെടുപ്പിന് മുമ്പ് സ്വീകരിച്ച നിലപാടിൽ നിന്നും ഭിന്നമായ തീരുമാനമാണ് ഇതെന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത. പതിനൊന്ന് മില്യൺ അനധികൃത കുടിയേറ്റക്കാരെ ഡിപോർട്ട് ചെയ്യുമെന്ന് തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

കുടിയേറ്റ നിയമത്തിൽ കാതലായ മാറ്റം ആവശ്യമാണെന്നു അഭിപ്രായപ്പെട്ട ട്രംപ് ചെറുപ്രായത്തിൽ കുടിയേറ്റക്കാരായ മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലെത്തിയ കുട്ടികൾ ഇവിടെ സ്കൂൾ വിദ്യാഭ്യാസം നടത്തുകയും സ്തുത്യർഹ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്യുന്നതു സന്തോഷകരമാണെന്നും പറയുകയുണ്ടായി. കുട്ടികൾ തെറ്റുകാരല്ലെന്നും അവരെ സംരക്ഷിക്കുകയും ഭാവി ശോഭനമാക്കുകയും ചെയ്യേണ്ടതും തന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “അനധികൃത കുടിയേറ്റക്കാരുടെ മക്കളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ട്രംപ്”

  1. Hi, all the time i used to check weblog posts here
    in the early hours in the morning, for the reason that i like to gain knowledge
    of more and more.

  2. Greate post. Keep writing such kind of info on your site.
    Im really impressed by it.
    Hello there, You have performed a fantastic
    job. I’ll definitely digg it and for my part recommend to my friends.

    I am confident they’ll be benefited from this website.

Comments are closed.

Top
x