മുഖ്യപ്രതിരോധ പങ്കാളിയെന്ന പദവി ലഭിക്കുന്നതോടെ ഇന്ത്യയ്ക്ക് യുഎസിന്റെ പ്രതിരോധ സാങ്കേതിക വിദ്യകളില്‍ ഭൂരിഭാഗവും ലൈസന്‍സ് ഇല്ലാതെ തന്നെ ലഭ്യമാകും.
വാഷിങ്ടണ്‍: ഇന്ത്യയെ പ്രധാന പ്രതിരോധപങ്കാളിയായി അമേരിക്ക അംഗീകരിക്കുന്ന കരാറിന് അന്തിമരൂപമായി അമേരിക്കയുടെ ഉറ്റ സഖ്യകക്ഷികള്‍ക്ക് തുല്യമായ പരിഗണനയാണ് പ്രതിരോധകാര്യങ്ങളില്‍ ഇന്ത്യക്ക് ഇനി ലഭിക്കുക. ഇതുസംബന്ധിച്ച ‘നാഷനല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട്’ (എന്‍ഡിഎഎ) ഏഴിനെതിരെ 92 വോട്ടുകള്‍ക്ക് സെനറ്റ് അംഗീകരിച്ചു. യുഎസ് ജനപ്രതിനിധി സഭ നേരത്തേ വന്‍ഭൂരിപക്ഷത്തോടെ ഇത് അംഗീകരിച്ചിരുന്നു. ഇന്ത്യയെ അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയാക്കുന്നതിന്റെ വിശദാംശങ്ങള്‍ക്ക് അന്തിമരൂപം നല്‍കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെപ്പം 61,800 കോടി ഡോളറിന്റെ പ്രതിരോധ ബജറ്റും യുഎസ് സെനറ്റ് അംഗീകരിച്ചു.
ഉത്തര അത്‌ലാന്റിക് ഉടമ്പടി സംഘടനയായ ‘നാറ്റോ’യിലെ അംഗരാജ്യങ്ങള്‍ക്കും ആസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഫിലിപ്പീന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവക്കുമുള്ള പ്രതിരോധ അടുപ്പത്തിന് സമാനമായ ബന്ധമാണ് ഇന്ത്യയ്ക്ക് അമേരിക്ക നല്‍കുന്നത്. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമായുള്ള പ്രതിരോധ പങ്കാളിത്തം യുഎസിന് പ്രധാനപ്പെട്ടതാണ്. സാമ്പത്തിക വികസനവും ആഗോള സുരക്ഷയും വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യ നമ്മുടെ പ്രധാന പങ്കാളിയാണ്’ സെനറ്റിലെ ഇന്ത്യ കോക്കസ് കോ ചെയര്‍ സെനറ്റര്‍ മാര്‍ക്ക് വാര്‍നെര്‍ പറഞ്ഞു. മുഖ്യപ്രതിരോധ പങ്കാളിയെന്ന പദവി ലഭിക്കുന്നതോടെ ഇന്ത്യയ്ക്ക് യുഎസിന്റെ പ്രതിരോധ സാങ്കേതിക വിദ്യകളില്‍ ഭൂരിഭാഗവും ലൈസന്‍സ് ഇല്ലാതെ തന്നെ ലഭ്യമാകും.
സാങ്കേതിക വിദ്യാ കൈമാറ്റത്തില്‍ ഉദ്യോഗസ്ഥ തലത്തിലെ ഒട്ടേറെ തടസങ്ങള്‍ ഒഴിവായിക്കിട്ടും. പല യുദ്ധോപകരണങ്ങളും ഇന്ത്യയില്‍ നിര്‍മിക്കാനും അനുമതി ലഭിക്കും. തുടര്‍നടപടി സ്വീകരിക്കാന്‍ വിദേശകാര്യ, പ്രതിരോധ സെക്രട്ടറിമാരെ സെനറ്റ് ചുമതലപ്പെടുത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.