Currency

ഡീമൊളിഷന്‍ ടീമിന് വിലാസം തെറ്റി; ആസ്‌ട്രേലിയയില്‍ ബിസിനസുകാരന്റെ വീട് ഇടിച്ചു തകര്‍ത്തു

സ്വന്തം ലേഖകന്‍Saturday, December 10, 2016 12:46 pm

സിഡ്‌നി: വീട്ട് നമ്പര്‍ തെറ്റിയതിനെതുടര്‍ന്ന് ആസ്‌ട്രേലിയന്‍ ബിസിനസുകാരന്റെ വീട് ഇടിച്ചു തകര്‍ക്കപ്പെട്ടു. ആസ്‌ട്രേലിയന്‍ ബിസിനസുകാരന്‍ സ്റ്റീവ് ബലാസിനാണ് തന്റെ വീട് നഷ്ടപ്പെട്ടത്. ഡീമൊളിഷന്‍ ടീം വിലാസം തെറ്റിയത്തെി അബദ്ധത്തില്‍ ബെലാസിന്റെ വീട് ഇടിച്ചുനിരപ്പാക്കുകയായിരുന്നു. ലെറ്റര്‍ബോക്‌സിലെ വീട്ടുനമ്പറാണ് ചതിച്ചത്. ഡാനിയല്‍ ഡീമൊളിഷന്‍ കമ്പനി ഉടമ മന്റാര്‍നോക്ക് കിട്ടിയ ഇമെയില്‍ സന്ദേശപ്രകാരം 200ാം നമ്പര്‍ വീടാണ് ഇടിച്ചുനിരപ്പാക്കേണ്ടിയിരുന്നത്.

യഥാര്‍ഥത്തില്‍ പുതുക്കിപ്പണിയുന്നതിനായി 200ാം നമ്പര്‍ വീടായിരുന്നു ഇടിച്ചുനിരത്തേണ്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷം ബലാസ് വില്‍പന നടത്തിയ ഈ കെട്ടിടത്തിന്റെ നമ്പറും ബലാസിന്റെ വീടിന്റെ നമ്പറും പരസ്പരം മാറിപ്പോവുകയും ഡാനിയല്‍ ഡീമൊളിഷന്‍ ടീം 198ാമത്തെ വീട് തകര്‍ക്കുകയുമായിരുന്നു.

വന്‍ദുരന്തം സംഭവിച്ചെങ്കിലും ഡീമൊളിഷന്‍ കമ്പനിയുടമ മന്റാര്‍നോയെ കുറ്റപ്പെടുത്താന്‍ ബലാസ് തയാറായില്ല. ചെറിയ അബദ്ധത്തിന്റെ പേരില്‍ മെന്റാര്‍നോയെ ക്രിമിനലായി മുദ്രകുത്തേണ്ട ആവശ്യമില്ലെന്നാണ് അദേഹത്തിന്റെ അഭിപ്രായം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

21 thoughts on “ഡീമൊളിഷന്‍ ടീമിന് വിലാസം തെറ്റി; ആസ്‌ട്രേലിയയില്‍ ബിസിനസുകാരന്റെ വീട് ഇടിച്ചു തകര്‍ത്തു”

  1. Lizette says:

    Wonderful website. Lots of helpful information here. I am sending it to some pals
    ans additionally sharing in delicious. And of course, thanks for your sweat!

  2. Aw, this was an extremely nice post. Taking the time and actual effort
    to make a great article… but what can I say… I procrastinate a lot
    and don’t manage to get anything done.

  3. Koby says:

    Stunning story there. What happened after? Take care!

Comments are closed.

Top
x