Currency

അഞ്ച് വിമാനത്താവളങ്ങളില്‍ ഇനി മുതല്‍ ‘സെക്യൂരിറ്റി ടാഗ്’ കെട്ടില്ല

സ്വന്തം ലേഖകന്‍Saturday, December 10, 2016 1:02 pm

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനയ്ക്ക് ശേഷം യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകളില്‍ ‘സെക്യൂരിറ്റി ചെക്ക്ഡ്’ ടാഗ് കെട്ടുന്നത് ഒഴിവാക്കി. ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് വ്യോമയാന മന്ത്രാലയം പൈലറ്റ് പദ്ധതി നടപ്പാക്കിയത്. കൂടാതെ ഇബോര്‍ഡിങ് കാര്‍ഡുകള്‍ യാത്രക്കാര്‍ക്ക് നല്‍കാനുള്ള പുതിയ പദ്ധതിയും വ്യോമയാന മന്ത്രാലയം നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പരീക്ഷണാര്‍ഥം നടപ്പാക്കിയ പൈലറ്റ് പദ്ധതി വിജയകരമായാല്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് വ്യോമയാന സെക്രട്ടറി ആര്‍.എന്‍ ചൗധരി വ്യക്തമാക്കി. സുരക്ഷാ പരിശോധനയ്ക്ക് ശേഷം ബോര്‍ഡിങ് ഗേറ്റിലെത്തുന്ന പല യാത്രക്കാരുടെയും ഹാന്‍ഡ് ബാഗുകളില്‍ നിന്ന് ‘സെക്യൂരിറ്റി ചെക്ക്ഡ്’ ടാഗ് നഷ്ടപ്പെടാറുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ടാഗ് ലഭിക്കുന്നതിന് സുരക്ഷാ പരിശോധനാ കൗണ്ടറില്‍ യാത്രക്കാര്‍ എത്തണം. ഇത് വിമാനം വൈകാന്‍ കാരണമാകുന്നതായും വ്യോമയാന സെക്രട്ടറി പറഞ്ഞു.

ഏവിയേഷന്‍ സെക്രട്ടറിയുടെ പുതിയ നിര്‍ദേശം വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്)ന് മന്ത്രാലയം കൈമാറി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

10 thoughts on “അഞ്ച് വിമാനത്താവളങ്ങളില്‍ ഇനി മുതല്‍ ‘സെക്യൂരിറ്റി ടാഗ്’ കെട്ടില്ല”

  1. Julio says:

    Wonderful beat ! I wish to apprentice at the same time as you amend your website, how can i subscribe
    for a weblog web site? The account helped me a applicable deal.
    I had been tiny bit familiar of this your broadcast provided bright transparent idea

Comments are closed.

Top
x