Currency

സൗദിയിൽ തണുപ്പ് വർധിക്കുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻSaturday, December 10, 2016 7:58 pm

ഞായറാഴ്‍ച രാവിലെ കുറഞ്ഞ താപനില അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

റിയാദ്: സൗദി അറേബ്യയുടെ പല മേഖലകളിലും തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഞായറാഴ്‍ച രാവിലെ കുറഞ്ഞ താപനില അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

സൗദിയുടെ ഉത്തര മധ്യ മേഖലകളിലും, വടക്കൻ അതിർത്തി പ്രവിശ്യയിലെ തബൂക്ക്, അൽ ഖസീം, ഹായിൽ തുടങ്ങിയ സ്ഥലങ്ങളിലും കിഴക്കൻ പ്രവിശ്യയിലും, റിയാദിലും മദീനയിലും തണുപ്പ് കൂടുതലായി അനുഭവപ്പെടും. റിയാദിൽ ഞായറാഴ്ച കുറഞ്ഞ താപനില അഞ്ച് ഡിഗ്രി സെൽഷ്യസ് വരെയാകാനും സാധ്യതയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x