സ്വദേശിവത്ക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടമായ സന്തുലിത നിതാഖാത്ത് നടപ്പിലാക്കുന്നത് നീട്ടിവെച്ചതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. നാളെ മുതൽ പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
റിയാദ്: സ്വദേശിവത്ക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടമായ സന്തുലിത നിതാഖാത്ത് നടപ്പിലാക്കുന്നത് നീട്ടിവെച്ചതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. നാളെ മുതൽ പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സ്വകാര്യ സംരംഭകരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് നീട്ടിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
അഞ്ചു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങളെ തരംതിരിക്കുന്ന പദ്ധതിയാണ് സന്തുലിത നിതാഖാത്. സ്വദേശിവത്കരണ അനുപാതം, സ്വദേശികള്‍ക്ക് നല്കുന്ന ശരാശരി വേതനം, സ്വദേശി വനിതാ തൊഴിലാളുടെ സാന്നിധ്യം, സ്വദേശി ജീവനക്കാരുടെ സേവന കാലാവധി, ഉയര്‍ന്ന വേതനവും പദവിയുമുള്ള സ്വദേശികളുടെ എണ്ണം എന്നിവയാണ് സന്തുലിത നിതാഖാത് പദ്ധതിക്ക് പരിഗണിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.