Currency

ഒമാനില്‍ പ്രമേഹ ബോധവത്കരണത്തിന് കൂട്ടനടത്തം സംഘടിപ്പിച്ചു

സ്വന്തം ലേഖകന്‍Sunday, December 11, 2016 10:37 am

തുടര്‍ച്ചയായി ഏഴാം തവണയാണ് പ്രമേഹ ബോധവത്കരണത്തിന് കൂട്ടനടത്തം സംഘടിപ്പിക്കുന്നത്. കൂട്ട നടത്തത്തില്‍ ആയിരങ്ങള്‍ അണിനിരന്നു.

മസ്‌കറ്റ്: പ്രമേഹ ബോധവത്കരണത്തിന് ഒമാന്‍ ആരോഗ്യമന്ത്രാലയവും ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പും ചേര്‍ന്ന് കൂട്ടനടത്തം സംഘടിപ്പിച്ചു. തുടര്‍ച്ചയായി ഏഴാം തവണയാണ് പ്രമേഹ ബോധവത്കരണത്തിന് കൂട്ടനടത്തം സംഘടിപ്പിക്കുന്നത്. കൂട്ട നടത്തത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ ഖുറം പാര്‍ക്കില്‍ രാവിലെ ഏഴിന് തന്നെ നിരവധി ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹുസ്‌നി പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രമേഹത്തെ പ്രതിരോധിക്കാന്‍ വ്യായാമവും ചിട്ടയായ ജീവിതവും നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. നടത്തം ആരംഭിക്കുന്നതിനുമുമ്പ് വിവിധ വ്യായാമ മുറകള്‍ അഭ്യസിക്കുന്നതിനെ കുറിച്ചുള്ള വിവരണം നല്‍കി. ആശുപത്രികളുടെ നേതൃത്വത്തില്‍ സൗജന്യ രക്തപരിശോധനയും ഉണ്ടായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

9 thoughts on “ഒമാനില്‍ പ്രമേഹ ബോധവത്കരണത്തിന് കൂട്ടനടത്തം സംഘടിപ്പിച്ചു”

  1. Rubin says:

    Great goods from you, man. I have consider your stuff previous to and you are simply extremely wonderful.
    I really like what you have received right here, certainly like what you are
    stating and the way in which you are saying it.
    You’re making it entertaining and you continue to take care of to stay it smart.
    I cant wait to read much more from you. That is really a great
    site.

  2. Vaughn says:

    Hello, this weekend is nice designed for me, because
    this occasion i am reading this enormous informative post
    here at my house.

Comments are closed.

Top
x